ആലപ്പുഴ സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

ജുബൈൽ: ആലപ്പുഴ കാർത്തികപ്പള്ളി ചിങ്ങോലി പുത്തൻ പുരക്കൽ വീട്ടിൽ സുനിൽകുമാർ (50) സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെല്ലപ്പൻ-രോഹിണി ദമ്പതികളുടെ മകനാണ്. 28 വർഷമായി ജുബൈൽ അൽ-കാമ കമ്പനിയിൽ ടെക്‌നീഷ്യനാണ്​.

കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജുബൈൽ അൽ മന ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി സാമൂഹ്യ പ്രവർത്തകൻ അബ്​ദുൽ കരീം കാസിമി അറിയിച്ചു.

ഭാര്യ: ശാലിനി. മകൾ: അഖില. ഭാര്യാസഹോദരൻ രാജേന്ദ്രൻ ജുബൈലിൽ എത്തിയിട്ടുണ്ട്.

Tags:    
News Summary - heart Attack Death at Jubail-Saudi News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.