സുരേഷ്
Posted On
date_range Updated On
date_range ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി സൗദിയിൽ നിര്യാതനായി
അൽ അഹ്സ്സ: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മൂന്ന് പതിറ്റാണ്ടായി അൽ അഹ്സ്സയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ആറ്റിങ്ങൽ വെല്ലൂർക്കോണം സ്വദേശി സുരേഷ് (53) ആണ് വ്യാഴാഴ്ച പുലർച്ചെ അൽ അഹ്സ്സക്ക് സമീപം ശുഖൈഖിൽ മരിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ അൽ അഹ്സ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. സുരേഷിന്റെ മരണത്തിൽ ഒ.ഐ.സി.സി അൽ അഹ്സ്സ ഏരിയാകമ്മിറ്റി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.