Posted On
date_range Updated On
date_range ഹൃദയാഘാതം; ഹാഇലിൽ കായംകുളം സ്വദേശി മരിച്ചു
ഹാഇൽ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. അൽ-മറാഇ കമ്പനി ഹാഇൽ ബ്രാഞ്ച് മാനേജരും ആലപ്പുഴ കായംകുളം കരിയിലക്കുളങ്ങര സ്വദേശിയുമായ മഹേഷ് കുമാർ (48) ആണ് മരിച്ചത്ത്.
രണ്ട് ദിവസം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ഹാഇലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്ന മഹേഷ് കുമാർ ബുധനാഴ്ച വൈകീട്ട് 3.30 ഓടെയാണ് മരിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് കമ്പനി അധികൃതരും ഹാഇൽ നവോദയ പ്രവർത്തകരും ജീവകാരുണ്യ പ്രവർത്തകൻ ചാൻസാ അബ്ദുറഹ്മാൻ അടക്കമുള്ളവരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.