ആ​രോ​ഗ്യം മു​ഖ്യ സ​മ്പ​ത്ത് -ഐ.​സി.​എ​ഫ്​ സെ​മി​നാ​ർ

അ​ൽ​റ​സ്‌: ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ‘ഹെ​ൽ​ത്തോ​റി​യം’ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​​ന്‍റെ ഭാ​ഗ​മാ​യി അ​ൽ ഖ​സീം സെ​ൻ​ട്ര​ലി​ന്​ കീ​ഴി​ലു​ള്ള അ​ൽ​റ​സ്‌ സെ​ക്ട​ർ ക​മ്മി​റ്റി ‘മെ​ഡി​കോ​ൺ’ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. അ​ൽ​റ​സ്‌ സി​റ്റി ഓ​ഫി​സ് ഹാ​ളി​ൽ അ​ൽ ഖ​സീം യൂ​നി​വേ​ഴ്സി​റ്റി ഹെ​ൽ​ത്ത് കോ​ള​ജ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഹെ​ഡ് മ​ഹ​മൂ​ദ് മൂ​ത്തേ​ടം ‘പ്ര​മേ​ഹ​വും വൃ​ക്ക​രോ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു.

നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​രീ​തി​യും ഉ​റ​ക്ക, വ്യാ​യാ​മ കു​റ​വും ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ക്കാ​തി​രി​ക്കു​ന്ന​തും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളേ​യും പ്ര​മേ​ഹ വൃ​ക്ക രോ​ഗി​ക​ളാ​ക്കു​ന്ന​തി​നാ​ൽ പ്ര​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ദ​അ​വ പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് സ​ഖാ​ഫി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ഷ്‌​റ​ഫ് സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ ഹ​മീ​ദ് കാ​സ​ർ​കോ​ട്​ സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് ക​ണ്ണൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Health Is Wealth - ICF Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.