സാമൂഹിക, സന്നദ്ധ പ്രവർത്തകരെ തബൂക്ക് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചപ്പോൾ
തബൂക്ക്: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തബൂക്ക് മേഖല കമ്മിറ്റി വിവിധ സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്ന സാമൂഹിക, സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. കെ.എം.സി.സി തബൂക്ക് മേഖല വൈസ് പ്രസിഡൻറ് റിയാസ് പപ്പായി, ജനറൽ സെക്രട്ടറി സക്കീർ മണ്ണാർമല, ട്രഷറർ സിറാജ് കാഞ്ഞിരമുക്ക്, മാസ് തബൂക്ക് മേഖല പ്രസിഡൻറ് മാത്യു, ജനറൽ സെക്രട്ടറി ഫൈസൽ നിലമേൽ, തനിമ തബൂക്ക് മേഖല പ്രസിഡൻറ് സിറാജ് എറണാകുളം, ഐ.സി.എഫ് തബൂക്ക് മേഖല ജനറൽ സെക്രട്ടറി അമീർ ചൊക്ലി, സ്വാലിഹ് പാണ്ടിക്കാട്, ഹംസ മഞ്ചേരി എന്നിവരെയാണ് ആദരിച്ചത്. ഫ്രറ്റേണിറ്റി ഫോറം സൗദി സോണൽ കമ്മിറ്റി പ്രസിദ്ധീകരിച്ച 'ദ ഡിസ്റ്റൻസ്' സുവനീറും സ്നേഹോപഹാരവും ഭാരവാഹികൾ ഇവർക്ക് കൈമാറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോരുത്തരെയും നേരിൽ ചെന്ന് കണ്ടാണ് സുവനീറും സ്നേഹോപഹാരവും കൈമാറിയത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തബൂക്ക് മേഖല പ്രസിഡൻറ് അസ്ഹർ മംഗലാപുരം, ജനറൽ സെക്രട്ടറി ഷാജഹാൻ കുളത്തൂപ്പുഴ, മേഖല കമ്മിറ്റി അംഗങ്ങളായ അഷ്റഫ് മലപ്പുറം, റിജാസ് തിരുവനന്തപുരം, അജ്മൽ ഷാ കൊട്ടാരക്കര എന്നിവർ വ്യക്തികൾക്ക് സുവനീറും സ്നേഹോപഹാരവും കൈമാറി.
രാജ്യത്തിൻെറ അഖണ്ഡതയും ഐക്യവും നിലനിൽക്കാനും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും ഓരോ ഇന്ത്യക്കാരനും ഒന്നിക്കേണ്ട സമയമാണിതെന്നും രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിനു വേണ്ടി ദശാബ്ദങ്ങളോളം പടപൊരുതുകയും സർവതും ത്യജിക്കുകയും ചെയ്ത ധീരദേശാഭിമാനികളുടെ ചരിത്രം വരുംതലമുറക്ക് പകർന്നുകൊടുക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.