നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങൾ; കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണമെന്ന് സി​വി​ൽ ഡി​ഫ​ൻ​സ്

ജി​ദ്ദ: വീ​ടു​ക​ളി​ലെ​യും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളി​ലെ​യും നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച്​ സി​വി​ൽ ഡി​ഫ​ൻ​സി​ന്റെ മു​ന്ന​റി​യി​പ്പ്. കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ കു​ടും​ബ​ങ്ങ​ളോ​ട് സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.

പെ​രു​ന്നാ​ൾ അ​വ​ധി​യി​ൽ താ​മ​സ​ക്കാ​രും പൗ​ര​ന്മാ​രും പ​തി​വാ​യി എ​ത്തു​ന്ന നീ​ന്ത​ൽ​ക്കു​ള​ങ്ങി​ലെ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ, സ്ലി​പ്പ് അ​ല്ലാ​ത്ത ഫ്ലോ​റി​ങ്​ തു​ട​ങ്ങി​യ സു​ര​ക്ഷ ന​ൽ​ക​ണം. കു​ട്ടി​ക​ളെ നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ൽ ഒ​റ്റ​ക്ക്​ വി​ട​രു​ത്. ഒ​റ്റ​ക്ക് അ​ക​ത്ത് ക​ട​ക്കാ​തി​രി​ക്കാ​ൻ വേ​ലി കെ​ട്ട​ണം.

ആ​ളു​ക​ൾ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും സൗ​ക​ര്യ​മൊ​രു​ക്കാ​ൻ കു​ള​ത്തി​ന്റെ കോ​ണു​ക​ളി​ൽ അ​ടി​യി​ലേ​ക്ക് പ​ടി​ക​ൾ സ്ഥാ​പി​ക്ക​ണം. ഏ​തെ​ങ്കി​ലും വ​സ്തു കു​ള​ത്തി​ൽ വീ​ഴു​മ്പോ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ അ​ലാ​റം ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ പ​റ​ഞ്ഞു. എ​ല്ലാ​വ​രും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ്​ സൈ​റ്റു​ക​ളി​ലൂ​ടെ​യും പ്ര​ഖ്യാ​പി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Hazards in swimming pools; Civil Defense to ensure children are safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.