പ്രവാസം മതിയാക്കി മടങ്ങുന്ന ഹാരിസ് കട്ടച്ചിറക്ക് അജ്വ ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നല്കിയപ്പോൾ
ജിദ്ദ: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന അല്‍അന്‍വാര്‍ ജസ്റ്റിസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷന് (അജ്വ) ജിദ്ദ ഘടകം സ്ഥാപക എക്സിക്യൂട്ടിവ് അംഗവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഹാരിസ് കട്ടച്ചിറക്ക് കമ്മിറ്റി യാത്രയയപ്പ് നല്കി. യോഗം ഉപദേശക സമിതിയംഗം സക്കീര്‍ ഹുസൈന് കറ്റാനം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ഷഫീഖ് കാപ്പിൽ അധ്യക്ഷതവഹിച്ചു. ജോയൻറ് സെക്രട്ടറി അബ്ദുൽ ലത്വീഫ് മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ അജ്വ ജിദ്ദ കമ്മിറ്റിയുടെ ഉപഹാരം ഹാരിസ് കട്ടച്ചിറക്ക് നല്കി ആദരിച്ചു. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ നൗഷാദ് ഓച്ചിറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.