ശിഫ വെൽഫെയർ അസോസിയേഷെൻറ അനീഷ് മാവേലിക്കര കുടുംബ സഹായ ഫണ്ട് സൽമാൻ വർക്കല ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുടക്ക് കൈമാറുന്നു
റിയാദ്: വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ പ്രായിക്കര കിഴക്കേ വിളയിൽ അനീഷ് മാവേലിക്കരയുടെ (38) കുടുംബത്തിന് ശിഫ വെൽഫെയർ അസോസിയേഷൻ സ്വരൂപിച്ച സഹായ ഫണ്ട് കൈമാറി. ശിഫ വെൽഫെയർ അസോസിയേഷൻ സ്പോർട്സ് കൺവീനറായിരുന്നു അനീഷ്.ഇദ്ദേഹം സഞ്ചരിച്ച ബൈക്കിെൻറ ഹാൻഡിലിൽ അജ്ഞാത വാഹനം തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരിച്ചത്.
ശിഫ ട്രാൻസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സൽമാൻ വർക്കല ഫണ്ട് ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുടക്ക് കൈമാറി. യോഗം വിജയൻ നെയ്യാറ്റിൻകര ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം പുന്നല അധ്യക്ഷതയ വഹിച്ചു. രാജൻ കാരിച്ചാൽ ആശംസയർപ്പിച്ചു. നൗഫൽ ചോലക്കോട് സ്വാഗവും അജിത് കുമാർ നന്ദിയും പറഞ്ഞു. റഷീദ് ഓച്ചിറ, റജി ജോൺ പുത്തൂർ, നസീർ ചുനാട്, അനിൽകുമാർ കരുനാഗപ്പള്ളി, അഷ്റഫ് മലപ്പുറം, സിയാദ് കരുനാഗപ്പള്ളി, അബ്ദുൽ കരീം കോടപ്പുറം, കുമാർ മാവേലിക്കര തുടങ്ങിയവർ നേതൃത്വം നൽകി.
നാട്ടിലുള്ള ചെയർമാൻ എ.എ. റഹിം ആറ്റൂർകോണം, ജീവകാരുണ്യ വിഭാഗം കൺവീനർ അൻസാരി ട്രാൻസ് ഹോട്ടൽ, കണ്ണൻ തിരുവനന്തപുരം, ജോൺസൺ മത്തായി പുത്തൂർ, ഷാജഹാൻ ആലപ്പുഴ, സലീം കൊല്ലം, സാദിഖ് കുളപ്പാടം, റഷീദ് കൊളമ്പൻ, നാസർ അഞ്ചൽ തുടങ്ങിയ സംഘടന ഭാരവാഹികളുടെ ഉത്തരവാദിത്തത്തോടെ തുക അനീഷിെൻറ മകളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.