ജിദ്ദ: 2018-2022 വർഷത്തേക്കുള്ള ഹജ്ജ് നയം രൂപവത്കരിക്കുന്നതിെൻറ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ഉന്നതതല സംഘം മക്ക മദീന സന്ദർശനം പൂർത്തിയാക്കി. സൗദി അറേബ്യയിലെ ഹജ്ജ് മന്ത്രാലയം അധികൃതരുമായും കെട്ടിട ഉടമകളുമായും വിവിധ ഹജ്ജ് സേവന കമ്പനികളുമായും മുൻ ഇന്ത്യൻ കോൺസൽ ജനറൽ അഫ്സൽ അമാനുല്ലയുടെ നേതൃത്വത്തിലുള്ള സമിതി അംഗങ്ങൾ ചർച്ച നടത്തി. ഹജ്ജ് നയം സംബന്ധിച്ച റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് സമിതി അധ്യക്ഷൻ അഫ്സൽ അമാനുല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലും ഇതുസംബന്ധിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കാനുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം 2022 ഒാടെ ഹജ്ജ് സബ്സിഡി എടുത്തുകളയുന്നതിനാൽ ഹാജിമാർക്കുണ്ടാവുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഹാജിമാരുടെ വിമാനയാത്ര, താമസം, ഭക്ഷണം എന്നിവ ഏറ്റവും കുറഞ്ഞ ചെലവിൽ എങ്ങനെ ലഭ്യമാക്കാം എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഹാജിമാരുടെ പ്രയാസങ്ങൾ പരമാവധി ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങളും സമിതി മുന്നാട്ടുവെക്കും. വിമാന യാത്രാ ചെലവ് ലഘൂകരിക്കലാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ജനറൽ ഏവിയേഷൻ അതോറിറ്റിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്്. ഹാജിമാരെ കപ്പലിൽ എത്തിക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുണ്ട്.
സൗദി അധികൃതരുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി. അനുകുലമായ സമീപനമാണ് ഇൗ വിഷയത്തിലുണ്ടായത്. വിമാനയാത്രക്ക് ഗ്ളോബൽ ടെൻറർ എന്ന ആശയം നടപ്പാക്കാനാവില്ല. സൗദിയുമായി ഉണ്ടാക്കുന്ന ഹജ്ജ് കരാറിെൻറ അടിസ്ഥാനത്തിലേ നടപടികൾ സ്വീകരിക്കാൻ സാധിക്കൂ. ദീർഘകാല അടിസ്ഥാനത്തിൽ താമസ കരാറിൽ ഒപ്പിടുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണെന്നും സംഘം വ്യക്തമാക്കി. ഇത് സാധ്യമായാൽ താമസച്ചെലവിൽ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് എസ്.എസ് പാർക്കർ, മുൻഹജ്ജ് കമ്മിറ്റി ചെയർമാൻ ഖൈസർ ശമീം, ചാർേട്ടഡ് അക്കൗണ്ടൻറ് കമാൽ ഫാറൂഖി, ന്യൂനപക്ഷ വകുപ്പ് ജോ.സെക്രട്ടറി ജാൻ ഇ ആലം എന്നിവരാണ് സംഘത്തിലുള്ളത്. ആറ് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഉന്നതതല സംഘം ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും.
സന്ദർശനത്തിെൻറ ഭാഗമായി ഇന്ത്യൻ പൗരസമൂഹവുമായും സംഘം ആശയവിനിമയം നടത്തിയിരുന്നു. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ മുഹമ്മദ് ഷാഹിദ് ആലം എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.