വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് ഇന്ന് 

മക്ക: വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് തിങ്കളാഴ്ച നടക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനു വേണ്ടി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ചടങ്ങിന് മേല്‍നോട്ടം വഹിക്കും. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മസ്ജിദുല്‍ ഹറാം കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് ബിന്‍ നാസ്വിര്‍ അല്‍ഖുസൈം, പണ്ഡിതന്മാര്‍, വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കഅ്ബ കഴുകല്‍ പ്രവാചക ചര്യയുടെ ഭാഗമാണെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു. പ്രവാചക പാത പിന്തുടര്‍ന്ന് സൗദി ഭരണകൂടം കഅ്ബ കഴുകുന്നതിന് അതീവ ശ്രദ്ധയാണ് കണിച്ചുവരുന്നത്. ഇരുഹറമുകള്‍ക്ക് നല്‍കിവരുന്ന സ്ഥാനവും പ്രാധാന്യവുമാണ് ഇതു വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഅ്ബ കഴുകുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.  സംസമില്‍ റോസാപൂ വെള്ളവും മത്തേരം അത്തറും കൂട്ടികലര്‍ത്തിയാണ് കഴുകുക.
Tags:    
News Summary - hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.