മലയാളി ഹാജിമാരുടെ മക്കയിലേക്കുള്ള യാത്രക്ക്​ ഇന്നു​ തുടക്കം

ജിദ്ദ: മലയാളി ഹാജിമാരുടെ മക്കയിലേക്കുള്ള യാത്ര​ ചൊവ്വാഴ്​ച തുടങ്ങും. ഇൗ മാസം ഏഴിന്​ കരിപ്പൂർ എയർ​േപാർട്ട്​ വഴി മദീനയിലെത്തിയ തീർഥാടകർ പ്രവാചക നഗരിയിലെ സന്ദർശനം കഴിഞ്ഞ് ഹജ്ജ്​ കർമങ്ങൾക്കായി മക്കയിലേക്ക്​ തിരിക്കുകയ ാണ്​. ബസ്​ മാർഗമാണ്​ മക്കയിലേക്കുള്ള യാത്ര. വഴിയിലെ മീഖാത്തിൽനിന്ന്​ ഇഹ്റാം വസ്​ത്രമണിയും. മക്കയിലെത്തി ആദ്യ ഉംറ നിർവഹിച്ച ശേഷമാണ്​ ഇഹ്​റാം വസ്​ത്രം മാറ്റുക. രാവിലെ എട്ടു​ മണിക്ക്​ മദീനയിൽനിന്ന്​ പുറപ്പെട്ട്​ വൈകീട്ട്​ മൂന്നുമണിയോടെ മക്കയിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ആദ്യ സംഘത്തിലെത്തിയ 600 പേരാണ്​ ചൊവ്വാഴ്​ച മക്കയിലേക്ക്​ പുറപ്പെടുന്നത്​. പ്രവാചക​​െൻറ ഖബറിടത്തിൽ അഭിവാദ്യമർപ്പിച്ചും നിരവധി ചരി​ത്രസ്​ഥലങ്ങൾ സന്ദർശിച്ചുമാണ്​ തീർഥാടകർ മദീനയോട്​ വിട പറയുന്നത്​. വിശ്വാസികളെ സംബന്ധിച്ച്​ വിരഹ വേദനയോടെയാണ്​ അവർ മദീനയോട്​ യാത്ര പറയാനൊരുങ്ങുന്നത്​. മക്കയിൽ ഇവരെ സ്വീകരിക്കാൻ മലയാളി സന്നദ്ധ സംഘടനകൾ വിപുലമായ ഒരുക്കങ്ങളാണ്​ നടത്തുന്നത്​.

തിങ്കളാഴ്​ചയോടെ 8859 മലയാളി ഹാജിമാർ മദീനയിലെത്തി. ആദ്യ ദിനങ്ങളിൽ എത്തിയവർക്ക്​ മദീന ഹറമിന്​ സമീപംതന്നെ താമസ സൗകര്യം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഹാജിമാർക്ക്​ അൽപമകലെ നോൺ മർകസിയ ഏരിയയിലാണ്​ താമസം.​
തീർഥാടകരുടെ ഒഴുക്ക്​ ശക്​തമായതോടെ മദീനയിൽ തീരക്കേറി. തീർഥാടകർ എട്ടു ദിവസം മദീനയിൽ ചെലവഴിച്ചാണ്​ മക്കയിലേക്ക്​ നീങ്ങുക. ഹജ്ജ്​ കർമം കഴിഞ്ഞ്​ ഇവർ ജിദ്ദ വിമാനത്താവളം വഴിയാണ്​ നാട്ടിലേക്ക്​ തിരിക്കുക. ഇൗ മാസം 20 മുതൽ ഇന്ത്യയിൽനിന്നുള്ള തീർഥാടകർ ജിദ്ദ വിമാനത്താവളത്തിലാണിറങ്ങുക.

2018 മോഡൽ ബസുകളാണ്​ ഹാജിമാരുടെ യാത്രക്ക്​ ലഭ്യമായതെന്ന്​ കോൺസുലേറ്റ്​ അറിയിച്ചിട്ടുണ്ട്​. ഇൗത്തപ്പഴ സീസണിലാണ്​ ഇത്തവണ മദീനയിൽ ഹാജിമാർ എത്തിയത്​ എന്ന പ്രത്യേകതയുണ്ട്​. വളരെ കുറഞ്ഞ വിലയിൽ നല്ലയിനം ഇൗത്തപ്പഴം ലഭ്യമാണ്​. പക്ഷേ, പലരും അത്​ ഹജ്ജ്​ കഴിയുവോളം സൂക്ഷിക്കുന്നതിലുള്ള പ്രയാസം കണക്കിലെടുത്ത്​ കൂടുതൽ ശേഖരിക്കുന്നില്ല. സാധാരണ മലയാളി ഹാജിമാർ ഹജ്ജ്​ കഴിഞ്ഞാണ്​ മദീനയിൽ പോവാറുള്ളത്​. അതുകൊണ്ടുതന്നെ കാര്യമായ ഷോപ്പിങ്​ മദീനയിലാണ്​ നടക്കാറുള്ളത്.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.