ജിദ്ദ: ആഭ്യന്തര ഹജ്ജ് ബുക്കിങ് റദ്ദാക്കുന്നതിനുള്ള നടപടികൾ ഹജ്ജ് മന്ത്രാലയം നി ർണയിച്ചു. ഫീസ് അടക്കുന്നതിനു മുമ്പ് ബുക്കിങ് സൗജന്യമായി റദ്ദാക്കാം. ഹജ്ജ് അനുമത ിപത്രം ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് നിരസിച്ചത് കാരണം ബുക്കിങ് റദ്ദായാൽ 26.25 റിയാലും ബാങ്ക് ട്രാൻസ്ഫർ ചാർജ് 7.35 റിയാലും ഒാരോ തീർഥാടകനിൽ നിന്നും ഇൗടാക്കും. ഫീസടച്ചശേഷം അനുമതിപത്രം പ്രിൻറ് ചെയ്യുന്നതിനു മുമ്പാണ് സീറ്റ് റദ്ദാക്കുന്നതെങ്കിൽ 68.25 റിയാലും ബാങ്ക് ട്രാൻസ്ഫർ ചാർജായി 7.35 റിയാലും ഇൗടാക്കും. ദുൽഹജ്ജ് ഒന്നുവരെയാണിത്.
ദുൽഹജ്ജ് രണ്ടിനാണ് റദ്ദാക്കുന്നതെങ്കിൽ അടച്ച സംഖ്യയുടെ 30 ശതമാനവും മൂന്നിനാണെങ്കിൽ 40 ശതമാനവും നാലിനാണെങ്കിൽ 50 ശതമാനവും അഞ്ചിനാണെങ്കിൽ 60 ശതമാനവും ആറിനാണെങ്കിൽ 70 ശതമാനവും ഏഴിനാണെങ്കിൽ ഇലക്ട്രോണിക് സേവന ചാർജ് 86.25 അടക്കം മുഴുവൻ സംഖ്യയും അടച്ച കാശിൽനിന്ന് ഇൗടാക്കും. ദുൽഹജ്ജ് രണ്ട് മുതൽ ഏഴുവരെ ദിവസങ്ങളിൽ ഒാരോ ഹാജിക്കും ഇൗടാക്കുന്ന സംഖ്യയോടൊപ്പം ബാങ്ക് ട്രാൻസ്ഫർ ചാർജ് 7.35 ആയിരിക്കുമെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. അനുമതിപത്രം പ്രിൻറ് ചെയ്യുന്നതിനുമുമ്പ് ബുക്കിങ് റദ്ദാക്കൽ ഇലക്ട്രോണിക് ട്രാക്ക് വഴി അപേക്ഷ നൽകിയായിരിക്കണം. പ്രിൻറ് ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം അബ്ശിർ സംവിധാനംവഴി അനുമതി പത്രം റദ്ദാക്കണം. പിന്നീടാണ് ഇ ട്രാക്കിൽ റദ്ദാക്കൽ നടപടികൾ പൂർത്തീകരിക്കേണ്ടതെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.