??? ???????????? ????? ???????

പ്രവാചക കാൽപാടുകൾ തേടി ഹാജിമാർ 

മക്ക: അല്ലാഹുവി​​െൻറ വിളിക്കുത്തരം നൽകി മക്കയിലെത്തിയ ഹാജിമാർ പ്രവാചക​​െൻറ കാൽപാടുകൾ പതിഞ്ഞ പുണ്യഭൂമിയിലെ ഇടങ്ങൾ തേടിയുള്ള യാത്രയുടെ തിരക്കിലാണ്​.  ഹജ്ജിൻറ ദിനങ്ങൾ അടുത്തതോടെ മക്കയിലെ പ്രധാന സ്ഥലങ്ങൾ തീർഥാടകരെകൊണ്ട് വീർപ്പുമുട്ടന്നു.  മുഹമ്മദ് നബിക്ക്​​  ആദ്യമായി ദിവ്യവെളിപാട് ഇറങ്ങിയ   ജബലു നൂറിലെ  ഹിറാ ഗുഹയും  മക്കയിലെ അവിശ്വാസികളുടെ കൊടിയ പീഡനം സഹിക്കവയ്യാതെ രക്ഷ തേടി മദീനയിലേക്ക്​ പലായനം ചെയ്യവേ പ്രവാചകൻ മുഹമ്മദിനെയും അനുചരൻ അബൂബക്കറിനെയും എട്ടുകാലികൾ വല നെയ്തും പ്രാവുകൾ കൂടൊരുക്കിയും ശത്രുക്കളിൽ നിന്ന്​ രക്ഷിച്ച   സൗർ ഗുഹയുമാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്നത്​.  

കഅബ ആക്രമിക്കാൻ വന്ന അബ്രാഹത്തിനെയും പടയാളികളെയും നശിപ്പിച്ച വാദി മുഅസ്സിർ, പ്രവാചകനെ  മദീനയിലേക്ക് ക്ഷണിച്ച്​ ഉടമ്പടി നടത്തിയ മസ്ജിദുൽ ബൈഅ,   മക്കയിലെ  പുരാവസ്തുക്കൾ സൂക്ഷിച്ച രണ്ടു മ്യൂസിയങ്ങൾ എന്നിവ സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഹജ്ജ് കര്‍മങ്ങളുടെ ഭൂമികയായ  അറഫ, മിന , മുസ്ദലിഫ, ജംറാത് എന്നിവ ഹജ്ജിനു മുൻപ്  സദർശിച്ച്​ മനസ്സിലാക്കാനും ഹാജിമാർ ശ്രമിക്കുന്നു. ഇന്ത്യയിൽ നിന്ന്​  സ്വകാര്യ ഗ്രൂപുകളിലെത്തുന്ന ഹാജിമാർക്ക്  ഗ്രൂപ്​ തന്നെ  മക്ക സന്ദർശനം ഒരുക്കും. അതേ സമയം   ഹജ്ജ് മിഷൻ വഴി വന്ന ഹാജിമാർ സ്വന്തമായി ടാക്സിയിലോ മറ്റു ഏജൻസികളെ  സമീപിച്ചോ ആണ്   മക്കയിലെ ചരിത്ര സ്​ഥലങ്ങളിൽ സന്ദർശനം നടത്തുന്നത്​.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.