ഹജ്ജ് ബലി കൂപ്പൺ നിരക്ക് പ്രഖ്യാപിച്ചു; ഒരാൾക്ക് 720 റിയാൽ

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ലി കൂ​പ്പ​ൺ നി​ര​ക്കു​ക​ൾ സൗ​ദി അ​റേ​ബ്യ പ്ര​ഖ്യാ​പി​ച്ചു. മൃ​ഗ​ബ​ലി ന​ട​ത്തു​ന്ന​തി​നാ​യു​ള്ള ‘അ​ദാ​ഹി’ പ​ദ്ധ​തി പ്ര​കാ​രം ഒ​രു കൂ​പ്പ​ണി​ന് 720 റി​യാ​ൽ ആ​ണ് ഏ​കീ​കൃ​ത വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ഗ​മ​മാ​യും വി​ശ്വ​സ​നീ​യ​മാ​യും ബ​ലി ക​ർ​മം നി​ർ​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​തി​ലൂ​ടെ ല​ഭ്യ​മാ​കും. ശ​രീ​അ​ത്ത് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചും കൃ​ത്യ​മാ​യ ആ​രോ​ഗ്യ-​സം​ഘ​ട​നാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തി​യു​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അം​ഗീ​കൃ​ത പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, വി​വി​ധ ബാ​ങ്കു​ക​ൾ, മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ വ​ഴി തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​പ്പ​ണു​ക​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്.

അ​ദാ​ഹി പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ്, നു​സു​ക്, ഇ​ഹ്സാ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ, സൗ​ദി പോ​സ്​​റ്റ്, ഹ​ദി​യ​ത് ഹ​ജ്ജ് ആ​ൻ​ഡ് ഉം​റ അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ വ​ഴി കൂ​പ്പ​ണു​ക​ൾ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ സൗ​ദി നാ​ഷ​ണ​ൽ ബാ​ങ്ക്, അ​ൽ രാ​ജ്ഹി ബാ​ങ്ക്, സൗ​ദി ഫ്ര​ഞ്ച് ബാ​ങ്ക് തു​ട​ങ്ങി​യ ബാ​ങ്കു​ക​ൾ വ​ഴി​യും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

മൃ​ഗ​ങ്ങ​ളു​ടെ വെ​റ്റ​റി​ന​റി പ​രി​ശോ​ധ​ന, ബ​ലി ക​ശാ​പ്പ്, മാം​സം വൃ​ത്തി​യാ​ക്കി പാ​ക്ക് ചെ​യ്യ​ൽ, ശീ​തീ​ക​ര​ണം തു​ട​ങ്ങി​യ​വ മു​ത​ൽ വി​ത​ര​ണം വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളും ഈ ​കൂ​പ്പ​ൺ മൂ​ല്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മാം​സം അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന വി​പു​ല​മാ​യ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഹ​റം പ​രി​ധി​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള ആ​വ​ശ്യ​ക്കാ​ർ​ക്ക് മാം​സം വി​ത​ര​ണം ചെ​യ്ത ശേ​ഷം, ബാ​ക്കി വ​രു​ന്ന​വ സൗ​ദി​ക്ക് അ​ക​ത്തും ഇ​സ്‌​ലാ​മി​ക ലോ​ക​ത്തെ 25ഓ​ളം രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള ദ​രി​ദ്ര​രി​ലേ​ക്ക് എ​ത്തി​ക്കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ വി​ത​ര​ണ​ത്തി​നാ​യി സൗ​ദി എം​ബ​സി​ക​ളു​മാ​യും അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും പ​ദ്ധ​തി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. മ​ക്ക ന​ഗ​ര​ത്തി​നും പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കു​മു​ള്ള റോ​യ​ൽ ക​മീ​ഷ​െൻറ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ദാ​ഹി പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത​വും സു​താ​ര്യ​വു​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഹജ്ജ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർക്ക് മെനിംഗോ കോക്കൽ വാക്സിൻ നിർബന്ധം

മ​ക്ക: ഹ​ജ്ജ് സീ​സ​ണി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന എ​ല്ലാ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പാ​യി മെ​നിം​ഗോ കോ​ക്ക​ൽ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നു​മു​ള്ള സു​പ്രീം ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് മ​ന്ത്രാ​ല​യ വ​ക്താ​വ് അ​ബ്ദു​ൽ അ​സീ​സ് അ​ബ്ദു​ൽ​ബാ​ഖി വ്യ​ക്ത​മാ​ക്കി.

തീ​ർ​ഥാ​ട​ക​ർ തി​ങ്ങി​നി​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള ഗു​രു​ത​ര​മാ​യ അ​ണു​ബാ​ധ​ക​ളി​ൽ നി​ന്ന് ഈ ​വാ​ക്സി​ൻ സം​ര​ക്ഷ​ണം ന​ൽ​കും. ജീ​വ​ന​ക്കാ​രു​ടെ​യും തീ​ർ​ഥാ​ട​ക​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​ണു​ബാ​ധ പ​ട​രാ​നു​ള്ള സാ​ധ്യ​ത കു​റ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും. അം​ഗീ​കൃ​ത വാ​ക്സി​നു​ക​ളു​ടെ കാ​ലാ​വ​ധി അ​ഞ്ച് വ​ർ​ഷ​മാ​ണ്. അ​തി​നാ​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ, നി​ല​വി​ലെ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ വീ​ണ്ടും കു​ത്തി​വെ​പ്പ് എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഹ​ജ്ജ് സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ക്ക് പെ​ർ​മി​റ്റ് ല​ഭി​ക്കു​ന്ന​തി​ന് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന നി​ബ​ന്ധ​ന​യാ​ണ്. പ്ര​തി​രോ​ധ ശേ​ഷി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജോ​ലി ആ​രം​ഭി​ക്കു​ന്ന​തി​ന് കു​റ​ഞ്ഞ​ത് 10 ദി​വ​സം മു​മ്പെ​ങ്കി​ലും വാ​ക്സി​ൻ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. മെ​നിം​ഗോ കോ​ക്ക​ൽ വാ​ക്സി​നു പു​റ​മെ, സീ​സ​ണ​ൽ ഫ്ലൂ ​വാ​ക്സി​ൻ, കോ​വി​ഡ്-19 വാ​ക്സി​ൻ എ​ന്നി​വ​യും പൂ​ർ​ത്തി​യാ​ക്കാ​ൻ വ​ക്താ​വ് നി​ർ​ദേ​ശി​ച്ചു. പ്ര​ത്യേ​കി​ച്ച്, 2025 മു​ത​ൽ ല​ഭ്യ​മാ​യ കോ​വി​ഡ്-19 വാ​ക്സി​ന്റെ പു​തു​ക്കി​യ പ​തി​പ്പ് സ്വീ​ക​രി​ക്കാ​ത്ത​വ​ർ ഒ​രു ബൂ​സ്​​റ്റ​ർ ഡോ​സ് കൂ​ടി എ​ടു​ക്കേ​ണ്ട​താ​ണ്. ഹ​ജ്ജ് വേ​ള​യി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ൾ മി​ക​ച്ച രീ​തി​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും സ​മ​ഗ്ര​മാ​യ പ്ര​തി​രോ​ധം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ക​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​കൂ​ട്ടി വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Hajj Sacrifice Coupon Rate Announced; 720 Riyals Per Person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.