ഇ​ന്ത്യ​ൻ ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ സേ​വ​ന​ത്തി​ന്​ അ​ണി​നി​ര​ന്ന വ​ള​ൻ​റി​യ​ർ​മാ​ർ

ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം; കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി​ക്ക്​ കീ​ഴി​ലെ മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ലെ​ത്തി

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വാ​നി​രി​ക്കെ, കേ​ര​ള​ത്തി​ൽ​നി​ന്ന്​ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി. ഏ​പ്രി​ൽ 30ന് ​കൊ​ച്ചി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ഹ​ജ്ജ് വി​മാ​ന സ​ർ​വി​സു​ക​ൾ, ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ അ​വ​സാ​ന സം​ഘ​വും ജി​ദ്ദ​യി​ലെ​ത്തി​യ​തോ​ടെ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​യി. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള അ​വ​സാ​ന ഹ​ജ്ജ് വി​മാ​നം ഈ ​മാ​സം 22ന് ​സൗ​ദി​യി​ലെ​ത്തും. കേ​ര​ള​ത്തി​ൽ നി​ന്ന് ഈ ​വ​ർ​ഷം ആ​കെ 13,194 തീ​ർ​ഥാ​ട​ക​രാ​ണ് സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി വി​ശു​ദ്ധ ഭൂ​മി​യി​ലെ​ത്തി​യ​ത്. കൊ​ച്ചി​യി​ൽ​നി​ന്ന് 20ഉം, ​ക​ണ്ണൂ​രി​ൽ നി​ന്ന് 13ഉം, ​കോ​ഴി​ക്കോ​ട്നി​ന്ന് ഏ​ഴും ഉ​ൾ​പ്പെ​ടെ ആ​കെ 40 വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വി​സ് ന​ട​ത്തി​യ​ത്.

കേ​ര​ള​ത്തി​ന് പു​റ​മെ ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​ള്ള 107 പേ​രും, മാ​ഹി, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രും കേ​ര​ള​ത്തി​ലെ ഈ ​മൂ​ന്ന് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റു​ക​ൾ വ​ഴി​യാ​ണ് യാ​ത്ര തി​രി​ച്ച​ത്. ജി​ദ്ദ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി മ​ക്ക​യി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​രെ​ല്ലാം ഉം​റ ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഇ​വ​ർ മ​ദീ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും, തു​ട​ർ​ന്ന് മ​ദീ​ന വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് യാ​ത്രാ ഷെ​ഡ്യൂ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ കു​റ​ഞ്ഞ ദി​വ​സ​ത്തെ ‘ഷോ​ർ​ട്ട് ഹ​ജ്ജ്’ പാ​ക്കേ​ജ് തി​ര​ഞ്ഞെ​ടു​ത്ത 1049 മ​ല​യാ​ളി തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ത്തെി. മേ​യ് 17 മു​ത​ൽ 19 വ​രെ കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള മൂ​ന്ന് വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ് ഇ​വ​രെ​ത്തി​യ​ത്. 20 മു​ത​ൽ 25 ദി​വ​സ​ത്തി​ന​കം ഇ​വ​ർ ഹ​ജ്ജ് പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും.

സ്വ​കാ​ര്യ ഗ്രൂ​പ്പു​ക​ൾ വ​ഴി എ​ത്തി​യ മ​ല​യാ​ളി തീ​ർ​ഥാ​ട​ക​ർ നി​ല​വി​ൽ മ​ദീ​ന​യി​ലാ​ണു​ള്ള​ത്. ഇ​വ​ർ ഹ​ജ്ജി​ന് തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മ​ക്ക​യി​ലേ​ക്ക് തി​രി​ച്ചെ​ത്തും. ഇ​ന്ത്യ​യി​ലെ 17 എം​ബാ​ർ​ക്കേ​ഷ​ൻ പോ​യി​ൻ​റു​ക​ൾ വ​ഴി ഇ​തു​വ​രെ 1,02,300-ഓ​ളം തീ​ർ​ഥാ​ട​ക​രാ​ണ് സൗ​ദി​യി​ലെ​ത്തി​യ​ത്. ഇ​തി​ൽ പ​കു​തി​യോ​ളം പേ​ർ മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ക്ക​യി​ലെ​ത്തി​യ​പ്പോ​ൾ, ബാ​ക്കി​യു​ള്ള​വ​ർ ജി​ദ്ദ വ​ഴി നേ​രി​ട്ട് മ​ക്ക​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ മ​ദീ​ന സ​ന്ദ​ർ​ശ​നം ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും. നി​ല​വി​ൽ മ​ദീ​ന​യി​ൽ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രാ​യി മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ൽ രോ​ഗ​ബാ​ധി​ത​രാ​യ ര​ണ്ടു​പേ​രെ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​ത്തോ​ടെ മ​ക്ക​യി​ലെ​ത്തി​ക്കും. ഞാ​യ​റാ​ഴ്ച (രാ​ത്രി​യോ​ടെ തീ​ർ​ഥാ​ട​ക​ർ ഹ​ജ്ജി​െൻറ ആ​ദ്യ കേ​ന്ദ്ര​മാ​യ മി​നാ​യി​ലേ​ക്ക് നീ​ങ്ങാ​ൻ തു​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​വു​ക. മി​നാ പ്ര​യാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഓ​റി​യ​േ​ൻ​റ​ഷ​ൻ ക്ലാ​സു​ക​ളും മ​റ്റ് ഒ​രു​ക്ക​വും മ​ക്ക​യി​ൽ ഊ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഫ​ല​സ്തീ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം മ​ക്ക​യി​ലെ​ത്തി


മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി ഫ​ല​സ്തീ​ൻ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ​സം​ഘം മ​ക്ക​യി​ലെ​ത്തി​ച്ചേ​ർ​ന്നു. മ​ദീ​ന സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ക്ക​യി​ലെ​ത്തി​യ 1,200 തീ​ർ​ഥാ​ട​ക​ർ അ​ട​ങ്ങു​ന്ന ആ​ദ്യ​സം​ഘ​ത്തെ മു​ത്വ​വ​ഫ് അ​ധി​കൃ​ത​ർ ചേ​ർ​ന്ന് ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു. ഈ ​വ​ർ​ഷം ഫ​ല​സ്തീ​നി​ൽ നി​ന്ന് ആ​കെ 6,600 തീ​ർ​ഥാ​ട​ക​രാ​ണ് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ എ​ത്തു​ന്ന​ത്. ഇ​തി​ൽ യു​ദ്ധ​ക്കെ​ടു​തി നേ​രി​ടു​ന്ന ഗ​സ്സ മു​ന​മ്പി​ൽ നി​ന്നു​ള്ള 700-ഓ​ളം തീ​ർ​ഥാ​ട​ക​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ഫ​ല​സ്തീ​ൻ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​യും ഹ​ജ്ജ് സൗ​ക​ര്യ​ങ്ങ​ളും സു​ഗ​മ​മാ​ക്കു​ന്ന​തി​ന് സൗ​ദി ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന മ​ഹ​ത്താ​യ ശ്ര​മ​ങ്ങ​ളെ ഫ​ല​സ്തീ​ൻ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി​യും ഹ​ജ്ജ്-​ഉം​റ ക​മ്മി​റ്റി മേ​ധാ​വി​യു​മാ​യ ഇ​സ്സാം അ​ബ്ദു​ൽ ഹ​ലിം പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു.

ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യ​ത്തി​െൻറ​യും ഹ​ജ്ജ് സേ​വ​ന രം​ഗ​ത്തു​ള്ള മ​റ്റ് ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മി​ക​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ക്ക​യി​ലും മ​റ്റ് പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ ഏ​റെ വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സൗ​ദി അ​റേ​ബ്യ ഒ​രു​ക്കി​യി​ട്ടു​ള്ള വി​ഭ​വ​ങ്ങ​ളും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും, ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് സൗ​ദി ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന വ​ലി​യ ക​രു​ത​ലി​െൻറ​യും ശ്ര​ദ്ധ​യു​ടെ​യും ഉ​ത്ത​മ പ്ര​തി​ഫ​ല​ന​മാ​ണെ​ന്നും ഇ​സ്സാം അ​ബ്​​ദു​ൽ ഹ​ലിം ഊ​ന്നി​പ്പ​റ​ഞ്ഞു.



Tags:    
News Summary - Hajj pilgrimage begins on Monday; All pilgrims under Kerala Hajj Committee reach Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.