മക്ക: മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ താൽകാലികമായി ഒരുക്കിയ സമ്പൂർണ ആശുപത്രി ഹാജിമാരുടെ ആരോഗ്യസേവനത്തിൽ മികവ് പുലർത്തുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറ്റമറ്റ സംവിധാനങ്ങളോടെയാണ് ആശുപത്രി സജ്ജമാക്കിയത്. ഇന്ത്യൻ ഹാജിമാർക്ക് ആരോഗ്യസേവനം നൽകാൻ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും മികച്ച ടീം പ്രവർത്തിക്കുന്നുണ്ട്. അസീസിയയിൽ പ്രവർത്തിക്കുന്ന പ്രധാന ആശുപത്രിയിൽ 40 കിടക്കകളുണ്ട്. ഹറമിന് സമീപം ഖുദൈയിൽ 50 കിടക്കകളുള്ള ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്. 15 ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്പെൻസറികളുമുണ്ട്. 170 ഒാളം ഡോക്ടർമാരും 180 പാരാമെഡിക്കൽ ജീവനക്കാരും ഹാജിമാരുടെ ആരോഗ്യസേവനത്തിനായുണ്ട്. കൂടുതൽ ഗൗരവമുള്ള രോഗമോ പരിക്കോ ഉള്ളവരെ സൗദി ആശുപത്രികളിലേക്ക് മാറ്റും. ഹാജിമാർക്ക് ഉണ്ടാവുന്ന ഒരുവിധം എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഇവിടെ തന്നെ പരിഹാരം ലഭിക്കും. മുന്ന് കോടി രൂപയുടെ മരുന്നാണ് ഹാജിമാരുടെ ചികിൽസക്കായി ഇന്ത്യയിൽ നിന്ന് കൊണ്ടുവന്നത്. ലബോറട്ടറികളും അനുബന്ധ സൗകര്യങ്ങളും ഇവിടെ സജ്ജമാണെന്ന് മെഡിക്കൽ കോ ഒാർഡിനേറ്റർ ഡോ.ഗിയാസുദ്ദീൻ പറഞ്ഞു. മലയാളി വളണ്ടിയർമാരുടെ സന്നദ്ധ സേവനവും ഇവിടെ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.