മ​ക്ക​യി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ് സൗ​ക​ര്യം (ഫ​യ​ൽ ഫോ​ട്ടോ)

ഹ​ജ്ജ്: മ​ക്ക പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ അ​ഞ്ച് പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ള്‍

ജി​ദ്ദ: മ​ക്ക പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ​ക്ക​ടു​ത്ത് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. മ​ക്ക മു​നി​സി​പ്പാ​ലി​റ്റി​ക്കു കീ​ഴി​ലെ ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് മെ​യി​ൻ​റ​ന​ൻ​സ് വി​ഭാ​ഗ​മാ​ണ് മ​ക്ക പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ 1.88 ദ​ശ​ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള അ​ഞ്ച് പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ഹ​ജ്ജ് സീ​സ​ണി​ൽ മ​ക്ക​യി​ലെ​യും പു​ണ്യ​സ്ഥ​ല​ങ്ങ​ളാ​യ മി​ന, മു​സ്ദ​ലി​ഫ, അ​റ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും റോ​ഡു​ക​ളി​ലെ തി​ര​ക്ക് കു​റ​ക്കാ​നും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ​ക്ക​ടു​ത്ത് വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്ന് മ​ക്ക മു​നി​സി​പ്പാ​ലി​റ്റി പ​റ​ഞ്ഞു.

പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഒ​രു​ക്കു​ന്ന​തി​നും തീ​ർ​ഥാ​ട​ക​ർ​ക്ക് ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും നി​ര​വ​ധി സാ​ങ്കേ​തി​ക ടീ​മു​ക​ൾ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. സേ​വ​ന ഓ​ഫി​സു​ക​ൾ, കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, ടോ​യ്‌​ല​റ്റു​ക​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ സ്ഥ​ല​ത്തു​ണ്ടാ​കും. ഫൂ​ട്പാ​ത്ത് ഒ​രു​ക്ക​ൽ, ലൈ​റ്റി​ങ്, ന​മ്പ​റി​ട​ൽ, പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ൾ ത​രം​തി​രി​ക്ക​ൽ എ​ന്നീ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പാ​ർ​ക്കി​ങ് സ്ഥ​ല​ങ്ങ​ളി​ൽ 50000 വാ​ഹ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി പ​റ​ഞ്ഞു.

Tags:    
News Summary - Hajj: Five parking spaces at Makkah entrance gates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.