ജിദ്ദ: മക്കയിലേക്ക് പ്രവേശനം ഹജ്ജ് പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ നിയമം പ്രാബല്യത്തില്‍ വന്നു. ഹജ്ജിെൻറ മുന്നോടിയായാണ് ഒരു മാസം മുമ്പ് തന്നെ മക്ക നഗരകവാടങ്ങളില്‍ കർശനപരിശോധന ആരംഭിച്ചത്. ഹജ്ജ് സേവനത്തിലോ പുണ്യനഗരത്തിലെ പദ്ധതികളിലോ ജോലിയുള്ളവര്‍ അതിനുള്ള പ്രത്യേക പാസ് കരസ്ഥമാക്കിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നത് നിയമലംഘനമായി പരിഗണിക്കും. പിടിക്കപ്പെടുന്നവര്‍ക്ക് നിയമാനുസൃതമുള്ള തടവും പിഴയും നാടുകടത്തലും ഉൾപെടെ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഉംറ മാത്രം ഉദ്ദേശിക്കുന്നവര്‍ക്കോ സന്ദര്‍ശനത്തിനോ തീര്‍ഥാടകരെ സന്ദര്‍ശിക്കാനോ മക്കയിലേക്ക് പ്രവേശിക്കാന്‍ ഇതോടെ സാധിക്കാതെ വരും. മക്ക നഗരകവാടങ്ങളില്‍ പരിശോധനക്ക് ആവശ്യമായ ചെക്ക് പോയിൻറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതായും അത്തരം കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പരിശോധകരെ നിയമിച്ചതായും മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. തീര്‍ഥാടകരല്ലാത്ത, പെര്‍മിറ്റോ പാസോ ഇല്ലാത്ത യാത്രക്കാരെ വഹിച്ചുകൊണ്ടുവരുന്ന വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നിയമാനുസൃതമായ പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു. പുണ്യനഗരത്തിെൻറ പവിത്രതയും സൗകര്യവും കാത്തുസൂക്ഷിക്കുന്നതിനും തീര്‍ഥാടകരുടെ ആശ്വാസത്തിനും ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ പാലിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് മന്ത്രാലയം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.