യുംഖൈബാം സാബിർ പുതിയ ഹജ്ജ് കോൺസൽ

ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിലെ പുതിയ ഹജ്ജ് കോൺസലായി യുംഖൈബാം സാബിർ ചുമതലയേറ്റു. നേരത്തെ ഇൗജിപ്ത്, ഒമാൻ ഇന്ത് യൻ എംബസികളിൽ സേവനമനുഷഠിച്ച ഇദ്ദേഹം ഇന്ത്യൻ ഫോറിൻ സർവീസിലെ
2012 ബാച്ചുകാരനാണ്. മണിപ്പൂർ സ്വദേശിയാണ്. ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നാണ് ജിദ്ദയിലേക്ക് വരുന്നത്. ഖൈറോയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ അറബി ഭാഷ പഠനം പൂർത്തിയാക്കിയ

യുംഖൈബാം സാബിർ പൊളിറ്റിക്കൽ സയൻസിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദവും ജവഹർലാൽ ​െനഹ്റു യുണിവേഴ്സിറ്റിയിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ഇംഫാൽ ഡിസ്ട്രിക്ടിലെ റിട്ട അധ്യാപകൻ
മുഹമ്മദ് ത്വയ്യിബ് അലിയുടെയും ഷാഹിദയുടെയും മകനാണ്. നേരത്തെ മുഹമ്മദ് ഷാഹിദ് ആലം ആയിരുന്നു ഹജ്ജ് കോൺസൽ. അദ്ദേഹം ഡൽഹി വിദേശകാര്യമന്ത്രാലയത്തിലേക്ക് മാറിയ ഒഴിവിലേക്കാണ് യുംഖൈബാം
സാബിർ നിയമിതനായത്.

Tags:    
News Summary - Haj counsil-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.