ഇഖാമ പുതുക്കാൻ ലെവി ഇളവ് ആനുകൂല്യം ലഭിച്ചു തുടങ്ങി

റിയാദ്: കോവിഡ് സാഹചര്യത്തിലെ സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കാന്‍ സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രഖ്യാപിച്ച ലെവി ഇളവ് വ്യക്തികള്‍ക്ക് ലഭ്യമായിത്തുടങ്ങി. തൊഴിലാളിക്ക് മാത്രമാണ് ലെവി ആനുകൂല്യം ലഭിക്കുന്നത്.

ആശ്രിതരുടെ ലെവിയില്‍ ഒരു മാറ്റവും ഇല്ല. ഇഖാമ പുതുക്കാന്‍ സദാദ് (ഫീ അടക്കാനുള്ള പ്രത്യേക നനമ്പർ) എടുക്കുമ്പോഴാണ് ലെവി ഇളവ് ആനുകൂല്യം ലഭിക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള (12 മാസത്തേക്ക്) ലെവി തുക അടക്കുമ്പോള്‍ 15 മാസത്തേക്ക് ഇഖാമ പുതുക്കി കിട്ടുന്നതാണ് രീതി.

2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30നകം ഇഖാമ കാലയളവ് തീരുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം. ഇതിന് മുമ്പായി കാലാവധി തീര്‍ന്നവര്‍ പിഴയുള്‍പ്പെടെ ഇഖാമ തുക പൂര്‍ണമായും അടക്കണം.

Full View
Tags:    
News Summary - gulf updates -saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.