'ഗൾഫ് മാധ്യമം' വാർത്ത തുണയായി; അബഹ തർഹീലിലെ രണ്ടുപേരെ സാമൂഹിക പ്രവർത്തകരുടെ ജാമ്യത്തിൽ വിട്ടു

ഖമീസ് മുശൈത്ത്: അബഹയിലെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരിൽ മലയാളിയടക്കം രണ്ടുപേർക്ക്​ സാമൂഹിക പ്രവർത്തകരുടെ ജാമ്യത്തിൽ മോചനം. രേഖകൾ ശരിയാകാത്തതും വിമാന ടിക്കറ്റ്​ ഇല്ലാത്തതും മൂലം രണ്ട്​ മാസമായി നാട്ടിൽ പോകാൻ കഴിയാതെ നിരവധി ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നതായി 'ഗൾഫ് മാധ്യമം' കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഒ.ഐ.സി.സി ദക്ഷിണമേഖലാ പ്രസിഡൻറും കോൺസുലേറ്റിന്​ കീഴിലുള്ള കമ്യൂണിറ്റി വെൽഫെയർ മെമ്പറുമായ അഷ്റഫ് കുറ്റിച്ചലിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹവും സഹപ്രവർത്തകനായ ഹബീബും തർഹീൽ ഉദ്യോഗസ്ഥരെ കാണുകയും വിവരം ധരിപ്പിക്കുകയും ചെയ്​തു.

തർഹീലിൽ കഴിയുന്നവരിലെ ഒരു മലയാളിയെയും കർണാടക സ്വദേശിയെയും അഷ്റഫ് കുറ്റിച്ചലി​െൻറ ജാമ്യത്തിൽ വിടാൻ അധികൃതർ തയാറായി. ജാമ്യത്തിൽ എടുക്കാൻ ആളുകളുണ്ടെങ്കിൽ തർഹീലിൽ ബാക്കിയുള്ളവരെയും ജാമ്യത്തിൽ വിടാമെന്നും അധികൃതർ ഉറപ്പുനൽകി.

നാട്ടിൽ പോകാനുള്ള രേഖകൾ ശരിയാകുന്നത് വരെയാണ്​ ഇങ്ങനെ ജാമ്യത്തിൽ വിടുന്നത്​. മറ്റാരും ജാമ്യത്തിൽ എടുക്കാൻ തയാറാകാത്ത പക്ഷം ഇവർക്ക് വേണ്ട സഹായങ്ങൾ സംഘടനകൾ വഴിയോ വ്യക്തികൾ മുഖേനയോ സ്ഥാപനങ്ങൾ മുഖേനയോ നൽകാൻ ശ്രമിക്കും എന്ന് അഷ്റഫ് കുറ്റിച്ചൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

കർണാടക സ്വദേശിക്ക്​ വേണ്ട രേഖകൾ ശരിയാക്കാനും വിമാന ടിക്കറ്റ് ലഭ്യമാക്കാനും വേണ്ട ശ്രമങ്ങൾ നടത്തുമെന്ന് സോഷ്യൽ ഫോറം സേവനവിഭാഗം കൺവീനർ ഹനീഫ് മഞ്ചേശ്വരവും അറിയിച്ചു. ഇതോടെ അബഹ തർഹീലിൽ ഉള്ളവർക്ക് ഉടൻ രേഖകൾ ശരിയാക്കി നാട്ടിൽ പോകാൻ വഴിതെളിഞ്ഞിരിക്കുകയാണ്.




Tags:    
News Summary - ‘Gulf Media’ News Support; Two people from Abha Tarheel have been released on bail by social workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.