റിയാദ്: 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറയും ഇന്ത്യ - സൗദി സൗഹൃദത്തിെൻറയും 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്' മെഗാ ക്വിസ് മത്സരത്തിെൻറ തീയതികളിൽ മാറ്റം. സ്കൂൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയുമെല്ലാം നിരന്തരമുള്ള അഭ്യർഥന മാനിച്ചാണ് രജിസ്ട്രേഷൻ മുതൽ സെമി ഫൈനൽ വരെയുള്ള എല്ലാ തീയതികളിലും മാറ്റം വരുത്തിയിരിക്കുന്നത്. എന്നാൽ ഗ്രാൻഡ് ഫിനാലെ മുൻനിശ്ചയ പ്രകാരം തന്നെ നടക്കും. മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഈ മാസം 22 ആയി നീട്ടി. 15 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി. അതാണ് ഏഴ് ദിവസം കൂടി നീട്ടിയത്.
പ്രാഥമിക റൗണ്ട് മത്സരത്തിെൻറ പുതിയ തീയതി ഈ മാസം 24 ആണ്. സെമി ഫൈനൽ ഒക്ടോബർ ഒന്നിനും ഗ്രാൻഡ് ഫിനാലെ നേരത്തെ നിശ്ചയിച്ചതുപോലെ ഒക്ടോബർ എട്ടിനുമാണ് നടക്കുക. നേരത്തെ നിശ്ചയിച്ചിരുന്ന രജിസ്ട്രേഷൻ കാലാവധിക്കുള്ളിൽ തന്നെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇനിയും കൂടുതൽ വിദ്യാർഥികൾ രജിസ്റ്റർ ചെയ്യാനുണ്ടെന്നും അവർക്ക് കൂടി സൗകര്യം കിട്ടും വിധം രജിസ്ട്രേഷൻ തീയതി നീട്ടണമെന്നും വിവിധ കോണുകളിൽ നിന്നുയർന്ന ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സൗദി ചരിത്രത്തിലെ തന്നെ ആദ്യത്തെ ഏറ്റവും വലിയ വെർച്വൽ ക്വിസ് മത്സരം സൗദിയിലെ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിലാണ് നടക്കുന്നത്. ലുലു ഗ്രൂപ്പാണ് മുഖ്യപ്രായോജകർ.
ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ പൈതൃകങ്ങളെ കുറിച്ച് പുതുതലമുറക്കിടയിൽ അവബോധം സൃഷ്ടിക്കാനും അവരുടെ മനസുകളിൽ ദേശസ്നേഹം വളർത്താനും ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയുടെ മഹോന്നതമായ സംസ്കാരത്തെയും ചരിത്രത്തെയും നേട്ടങ്ങളെയും കുറിച്ച് പഠിക്കാൻ ഇൗ മത്സരം കുട്ടികളെ പ്രേരിപ്പിക്കും. മത്സരം പൂർണമായും ഇംഗ്ലീഷിലാണ്. എഴ് മുതൽ ഒമ്പത് വരെ ക്ലാസിലെ കുട്ടികളെ ഒന്നാം കാറ്റഗറിയും 10 മുതൽ 12 വരെ ക്ലാസിലെ കുട്ടികളെ രണ്ടാം കാറ്റഗറിയുമായി തിരിച്ചാണ് മത്സരം. 24ന് നടക്കുന്ന പ്രാഥമിക മത്സരത്തിൽ യോഗ്യരാവുന്നവരെ പെങ്കടുപ്പിച്ച് ഒക്ടോബർ ഒന്നിന് സെമി ഫൈനൽ നടക്കും.
പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ഏഴു തവണ ലിംഗ ബുക്ക് ഒാഫ് റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ഗിരി 'പിക്ക് െബ്രയിൻ' ബാല സുബ്രഹ്മണ്യനാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരം നയിക്കുന്നത്. സൗദി അറേബ്യയിലുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് മത്സരത്തിൽ പെങ്കടുക്കാൻ അർഹത. ഏത് രാജ്യക്കാരായ കുട്ടികൾക്കും മത്സരത്തിൽ പെങ്കടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0504507422 (റിയാദ്), 0559280320 (ജിദ്ദ), 0582369029 (ദമ്മാം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.