ഗൾഫ്, ഗൾഫ് വാർത്തകൾ , latest news , സൗദിഅറേബ്യ വാർത്തകൾ , saudi arabiaജിസാൻ: പത്തുവർഷത്തെ വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടി കേരളത്തിൽ ഇടതു മുന്നണി ഭരണത്തുടർച്ചയുടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന് ജിസാനിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പ്രഖ്യാപിച്ചു. ജിസാൻ എയർലിങ്ക് കാർഗോ കോമ്പൗണ്ടിൽ വെച്ച് പരിപാടി മാധ്യമ-സാംസ്കാരിക പ്രവർത്തകൻ താഹ കൊല്ലേത്ത് ഉദ്ഘാടനം ചെയ്തു. ഹനീഫ മൂന്നിയൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഓൺലൈനിലൂടെ കൺവെൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
സാധാരണക്കാരെയും പ്രവാസികളെയും ചേർത്തുപിടിച്ച എൽ.ഡി.എഫ് സർക്കാർ നടത്തിയ വികസന മുന്നേറ്റവും കണ്ണെഞ്ചിപ്പിക്കുന്ന വളർച്ചയും പാതിവഴിയിൽ മുടങ്ങാതിരിക്കാൻ ഇടതുപക്ഷം കൂടുതൽ കരുത്തോടെ ഭരണത്തിൽ തുടരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, സണ്ണി ഓതറ, ഡോ. ജോ വർഗീസ്, ജബ്ബാർ പാലക്കാട്, ജോജോ തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ. രമേശ് മൂച്ചിക്കലിെൻറ നേതൃത്വത്തിൽ വിപ്ലവഗാനങ്ങൾ ആലപിച്ചു.
ഹർഷാദ് അമ്പയകുന്നുമ്മേൽ, സലിം മൈസൂർ, അന്തുഷ ചെട്ടിപ്പടി, ബാലൻ കൊടുങ്ങല്ലൂർ, നൗഷാദ് പുതിയ തോപ്പിൽ, സുന്ദരൻ കല്ലായി, അബ്ദുൽ ഹക്കീം, അഷ്റഫ് പാണ്ടിക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കേരളത്തിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലെയും എൽ.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ജിസാനിലെ പ്രവാസികൾക്കിടയിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.