കെ.​യു. ഷാ​ന​വാ​സ്‌

ജ​ന​കീ​യ വി​ക​സ​ന​ത്തി​െൻറ തു​ട​ർ​ച്ച​ക്കാ​യി കേ​ര​ളം ഒ​ന്നി​ക്കും: ദ​മ്മാം ന​വോ​ദ​യ കു​ടും​ബ​വേ​ദി

ജു​ബൈ​ൽ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ, ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തെ വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മി​ക​വി​ൽ എ​ൽ.​ഡി.​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ദ​മ്മാം ന​വോ​ദ​യ കു​ടും​ബ​വേ​ദി പ്ര​സ്താ​വി​ച്ചു. കോ​വി​ഡ്, നി​പ്പ തു​ട​ങ്ങി​യ മ​ഹാ​മാ​രി​ക​ളെ​യും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് വി​ക​സ​ന രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ഇ​ട​തു​മു​ന്ന​ണി വോ​ട്ട് തേ​ടു​ന്ന​ത്. ക്ഷേ​മ പെ​ൻ​ഷ​നു​ക​ളു​ടെ വ​ർ​ധ​ന, ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി, റോ​ഡ്-​മെ​ട്രോ വി​ക​സ​നം, വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ സ​ർ​ക്കാ​റിെൻറ പ്ര​ധാ​ന ഭ​ര​ണ​നേ​ട്ട​ങ്ങ​ളാ​യി കു​ടും​ബ​വേ​ദി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കി​യ പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ, നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ്, എ​ൻ.​ആ​ർ.​ഐ ക​മീ​ഷ​ൻ, ലോ​ക കേ​ര​ള സ​ഭ, സ്​​റ്റു​ഡ​ൻ​റ്​ മൈ​ഗ്രേ​ഷ​ൻ പോ​ർ​ട്ട​ൽ, നോ​ർ​ക്ക റൂ​ട്ട്‌​സ് വ​ഴി​യു​ള്ള റി​ക്രൂ​ട്ട്‌​മെൻറ്, വി​ദേ​ശ തൊ​ഴി​ൽ വാ​യ്പ, പ്ര​വാ​സി പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ, നോ​ർ​ക്ക ഡി​വി​ഡ​ൻ​റ്​ സ്കീം, ​പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഏ​ക​ജാ​ല​ക പ​രി​ഹാ​ര സം​വി​ധാ​നം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഈ ​സ​ർ​ക്കാ​റി​െൻറ പ്ര​ത്യേ​ക​ത​യാ​ണ്.

2026-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ൽ.​ഡി.​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ കേ​ര​ള​ത്തെ ഒ​രു വി​ജ്ഞാ​ന സ​മൂ​ഹ​മാ​ക്കി മാ​റ്റാ​നു​ള്ള 60 ഇ​ന പ​രി​പാ​ടി​ക​ളാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ 3,000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​മ്പ​സ് പ്ലേ​സ്‌​മെൻറ്​ ഉ​റ​പ്പാ​ക്കു​ക, സ്ത്രീ​ക​ളി​ൽ 50 ശ​ത​മാ​നം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക, അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് ര​ണ്ടു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം കൊ​ണ്ടു​വ​രി​ക, ലൈ​ഫ് മി​ഷ​ൻ 2.0 വ​ഴി എ​ല്ലാ​വ​ർ​ക്കും വീ​ട് ഉ​റ​പ്പാ​ക്കു​ക, ആ​രോ​ഗ്യ​രം​ഗ​ത്ത് സാ​ർ​വ​ത്രി​ക ആ​രോ​ഗ്യ പ​രി​ര​ക്ഷ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഇ​തി​ലു​ണ്ടെ​ന്ന് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​ക്കും മ​ത​നി​ര​പേ​ക്ഷ​മാ​യ ഒ​രു ആ​ധു​നി​ക കേ​ര​ള​ത്തി​ന്റെ നി​ർ​മി​തി​ക്കു​മാ​യി ഇ​ട​തു​പ​ക്ഷ​ത്തി​െൻറ വി​ജ​യം അ​നി​വാ​ര്യ​മാ​ണെ​ന്ന് ദ​മ്മാം ന​വോ​ദ​യ കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​യു. ഷാ​ന​വാ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Kerala will unite for continued development of the people: Dammam Navodaya Kudumbavedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.