Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ ഹ്യുമൻ മൊസൈക്ക് ഗിന്നസിൽ
ജിദ്ദ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ഹ്യുമൻ മൊസൈക്ക് ഗിന്നസിൽ ഇടം നേടി. അബീർ മെഡിക്കൽ ഗ്രൂപ്പ് ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ഹ്യൂമൻ മൊസൈക്കിനാണ് ലോക റെക്കോർഡ് ലഭിച്ചു. 4500 വിദ്യാർഥികൾ പെങ്കടുത്ത ഏറ്റവും വലിയ ഹ്യുമൻ മൊസൈക്കാണ് സ്കൂൾ അങ്കണത്തിൽ ഒരുക്കിയത്. വിദ്യാർഥികൾ നിരയൊപ്പിച്ച് നിന്ന് ചതുരാകൃതിയിലുള്ള വെളുത്ത ബോർഡുകൾ ഉയർത്തിപ്പിടിച്ചതോടെ ലോക ഭൂപട പശ്ചാത്തലത്തിൽ പ്രമേഹദിനം, സൗദി വിഷൻ 2030, അബീർ ഗ്രൂപ് എന്നിവയുടെ ലോഗോ തെളിഞ്ഞു. ലോക ഗിന്നസ്സ് ബുക്ക് പ്രതിനിധി ഹൊദ കച്ചബ് ഔദ്യാഗിക റെക്കോർഡ് പ്രഖ്യാപനം നടത്തി. 2015ല്‍ ഇറാഖില്‍ നിർമിച്ച ഹ്യുമൻ മൊസൈക്കിെൻറ റെക്കോർഡ് ഇതോടെ മാറ്റി എഴുതുകയായിരുന്നു. പ്രമേഹരോഗത്തിനെതിരായ ബോധവത്കരണമാണ് ലക്ഷ്യമെന്ന് സംഘാടകരായ അബീർ മെഡിക്കൽ ഗ്രൂപ്പ് സാരഥികൾ പറഞ്ഞു. ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർറഹ്മാൻ ശൈഖ് മുഖ്യതിഥിയായിരുന്നു. അബീർ ഗ്രൂപ്പ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് സയ്യിദ് മസ്ഊദ് ഹെഡ്മാസ്റ്റര് നൗഫല്‍ പാലക്കോത്ത്, സ്‌കൂള്‍ ചെയര്‍മാന്‍ ആസിഫ് ദാവൂദി, സാമൂഹിക സാംസ്കാരിക നേതാക്കൾ പെങ്കടുത്തു. അബീർ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.