റിയാദ്: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ റിയാദിലെ മൻസൂറ (എക്സിറ്റ് 21) ശാഖയിൽ സംഘടിപ്പിക്കുന്ന ‘മണി റെയിൻ’ മെഗാ പ്രമോഷൻ കാമ്പയിെൻറ ഗ്രാൻഡ് ഫിനാലെ ലക്കി ഡ്രോ വെള്ളിയാഴ്ച നടക്കും. ഉപഭോക്താക്കൾക്കായി ആകെ 55,555 സൗദി റിയാൽ സമ്മാനത്തുകയായി വിതരണം ചെയ്യുന്ന ഈ പദ്ധതിയിലൂടെ 103 ഭാഗ്യശാലികൾക്കാണ് സമ്മാനങ്ങൾ ലഭിക്കുന്നത്. മൻസൂറ ബ്രാഞ്ചിൽ നടക്കുന്ന സമാപന ചടങ്ങിൽ വെച്ച് നടക്കുന്ന അന്തിമ ലക്കി ഡ്രോയിലൂടെ 16 അംഗങ്ങളെ നേരിട്ട് വിജയികളായി തിരഞ്ഞെടുക്കും.
ഉപഭോക്താക്കളുടെ വൻ പിന്തുണയോടെയും ആവേശകരമായ പങ്കാളിത്തത്തോടെയും നടന്ന ‘മണി റെയിൻ’ കാമ്പയിൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിെൻറ ഇതുവരെയുള്ള ശ്രദ്ധേയമായ പ്രമോഷൻ പരിപാടികളിലൊന്നായി മാറിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി നിരവധി ഉപഭോക്താക്കൾക്ക് ഇതിനകം സമ്മാനങ്ങൾ വിതരണം ചെയ്തതിന്റെ തുടർച്ചയായാണ് ഫൈനൽ ലക്കി ഡ്രോ സംഘടിപ്പിക്കുന്നത്.
വിജയികൾക്ക് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് മാനേജ്മെൻറ് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിച്ചു. ഉപഭോക്താക്കൾ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്കും വിശ്വാസത്തിനും അവർ നന്ദി രേഖപ്പെടുത്തി. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ പ്രമുഖർ, സാമൂഹിക പ്രവർത്തകർ, ഉപഭോക്താക്കൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. റിയാദിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നായി പ്രവർത്തിച്ചുവരുന്ന മൻസൂറ ബ്രാഞ്ച്, നൂതനമായ പ്രമോഷൻ കാമ്പയിനുകൾ വഴി ഉപഭോക്താക്കൾക്ക് എക്കാലവും ആകർഷകമായ അവസരങ്ങളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.