മദീന: ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താക്കളാകുന്നതിന് പകരം മുഴുവൻ ജനങ്ങളുടെയും സേവകരാവുകയാണ് വേണ്ടതെന്ന് മദീന കെ.എം.സി.സി കണ്ണൂർ ജില്ല കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സൗഹാർദമായി ജീവിച്ചു പോകുന്ന കേരളം മറ്റു സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാണ്.
കേന്ദ്രത്തിൽ വർഗീയതയും ദുസ്സഹമായ വിലക്കയറ്റവും ജനജീവിതം പ്രയാസപ്പെടുത്തുമ്പോൾ കേരളം മാതൃകയാവേണ്ടിടത്ത് വിവാദങ്ങളുണ്ടാക്കി ഉത്തരവാദിത്തങ്ങളിൽ നിന്ന് പിറകോട്ടു പോകുന്നതായി യോഗം വിലയിരുത്തി. മൂന്ന് വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
ഭാരവാഹികൾ: മുഹമ്മദ് കുഞ്ഞി കമ്പിൽ (ചെയർ.), റാശിദ് ദാരിമി (പ്രസി.), അശ്റഫ് തില്ലങ്കേരി (ജന. സെക്ര.), അൻസബ് പടേന (വർക്കിങ് സെക്ര.), മുഹമ്മദ് ഹാരിസ് ബ്ലാത്തൂർ (ട്രഷ.), അബ്ദുല്ല ദാരിമി, മുസ്തഫ തളിപ്പറമ്പ്, ഉമർ പട്ടുവം, റഹീം മാട്ടൂൽ (വൈസ് പ്രസി.), മുസ്തഫ തളിപറമ്പ, ഫദലുല്ല, യാസീൻ അഞ്ചക്കണ്ടി (ജോ. സെക്ര.), ഒ.കെ. റഫീഖ് (സെക്യൂരിറ്റി സ്കീം ചെയർമാൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.