ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ റിയാദ് ഘടകം വാർഷിക പൊതുയോഗം ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ റിയാദ് ഘടകത്തിന് പുതിയ ഭരണനേതൃത്വം നിലവിൽവന്നു. സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുൽ മജീദ് പൂളക്കാടി (പ്രസി.), രാജേഷ് ഉണ്ണിയാട്ടിൽ (ജന. സെക്ര.), ഒ.കെ. അബ്ദുസ്സലാം (ട്രഷ.), ഗഫൂർ കൊയിലാണ്ടി, കാദർ കൂത്തുപറമ്പ്, നിഹാസ് പാനൂർ (രക്ഷാധികാരികൾ), സുബൈർ കൊടുങ്ങല്ലൂർ, ജോജോ തൃശൂർ (വൈ. പ്രസി.), ബൈജു ആൻഡ്രൂസ്, ഹസൻ പന്മന, ടി.എ. ഇബ്രാഹിം (ജോ. സെക്ര.), അഷ്റഫ് പള്ളിക്കൽ, അബ്ദുല്ല, നൗഷാദ്, വി.കെ. രജീഷ് (ജീവകാരുണ്യ വിഭാഗം), അഷ്റഫ് പുതുക്കോട് (മീഡിയ കോഓഡിനേറ്റർ), ഷെരീഫ് തട്ടതാഴത്ത് (മെമ്പർഷിപ്പ് കോഓഡിനേറ്റർ), നസീർ മുതുകുറ്റി, മുഹമ്മദ് സബാഹ്, നാസർ കാസിം, അസ്ലം ഹരിപ്പാട്, കെ.ടി. അനീഷ്, ജാഫർ മണ്ണാർക്കാട് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരടങ്ങിയ 23 അംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.
യോഗത്തിൽ ഗഫൂർ കൊയിലാണ്ടി പ്രിസൈഡിങ് ഓഫിസറായി. നിഹാസ് പാനൂർ ആശംസ നേർന്നു. കാദർ കൂത്തുപറമ്പ് സ്വാഗതവും ഒ.കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.