ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ‘സ്നേഹോത്സവം 2025’ ഡോ. അബ്ദുൽ ഖാദർ
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി ‘സ്നേഹോത്സവം 2025’ എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സംഗീത സംവിധായകനും ഗായകനുമായ കൊച്ചിൻ ഷമീർ, ഗായിക സനാ ബദർ, പ്രവാസി ഗായകൻ കാസിം കുറ്റ്യാടി (ജിദ്ദ) എന്നിവരുടെ ഗാനമേളയും മേളം റിയാദ് ടാക്കീസിെൻറ വാദ്യമേളവും ഗോൾഡൻ സ്പാറോ ടീമിെൻറ ഡാൻസും ഒപ്പനയും മറ്റ് കലാവിരുന്നുകളും അരങ്ങേറി.
സാംസ്കാരിക സമ്മേളനത്തിൽ അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പോഗ്രാം കൺവീനർ ഗഫൂർ കൊയിലാണ്ടി സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ശിഹാബ് കൊട്ടുക്കാട്, റഹ്മാൻ മുനമ്പത്ത്, പുഷ്പരാജ്, സുധീർ കുമ്മിൾ, സത്താർ ഒലിപ്പുഴ, മൈമൂന അബ്ബാസ്, ഷിബു ഉസ്മാൻ, നൗഷാദ് സിറ്റിഫ്ലവർ, ഷാറോൺ ഷെറീഫ്, സലിം പള്ളിയിൽ, ഖാദർ കൂത്തുപറമ്പ്, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
ഇത്തവണത്തെ ജീവകാരുണ്യ പുരസ്കാരം അസീസ് കടലുണ്ടിക്ക് ഡോ. അബ്ദുൽ കാദർ സമ്മാനിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.കെ. അബ്ദുസലാം, നസിർ മുതുകുറ്റി, സുബൈർ കൊടുങ്ങല്ലൂർ, ഷെരീഫ് തട്ടത്താഴത്ത്, അഷ്റഫ് പള്ളിക്കൽ, ടി.എ. ഇബ്രാഹിം, ഷാനവാസ് വെംബ്ലി, ജാഫർ മണ്ണാർക്കാട്, ഹസൻ പന്മന, അനീസ് വാവാട് രജീഷ് ഒറ്റപ്പാലം, നൗഷാദ് കൂറ്റനാട്, നാസർ ഖാസിം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി രാജേഷ് ഉണ്ണിയാറ്റിൽ സ്വാഗതവും നിഹാസ് പാനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.