റാഫി കൊയിലാണ്ടി (ചെയർ.), പി.കെ. മുഹമ്മദ് നൗഫല്‍ (പ്രസി.), നിബിന്‍ ലാല്‍ (ജന. സെക്ര.), ഷഹീന്‍ തൊണ്ടിയിൽ (ട്രഷ.)

കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി റിയാദ് ചാപ്റ്ററിന് പുതിയ നേതൃത്വം

റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. കഴിഞ്ഞ 10 വര്‍ഷമായി നിരവധി ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്താൻ സംഘടനക്ക് സാധിച്ചതായി യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ റാഫി കൊയിലാണ്ടി പറഞ്ഞു. ഷാഹിര്‍ കാപ്പാട് ആമുഖ പ്രഭാഷണം നടത്തി. ഷബീർ അലി വലിയകത്ത് സ്വാഗതം പറഞ്ഞു. ഇസഹാഖ് ഒലിവ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചെലവ് കണക്കുകള്‍ കെ.പി. സഫറുല്ലയും അവതരിപ്പിച്ചു. തുടർന്ന് 2022-2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പുഷ്പരാജ്, സദാത്ത് കാപ്പാട്, സയീദ്‌ ജാഫര്‍ സക്കാഫ്, പി.വി. സഫറുല്ല, സാഹിര്‍ കാപ്പാട്, ഷബീര്‍ അലി വലിയകത്ത്, ഇഷാക്ക് ഒലിവ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ. റാഫി കൊയിലാണ്ടി (ചെയർ.), പി.കെ. മുഹമ്മദ് നൗഫല്‍ (പ്രസി.), നിബിന്‍ ലാല്‍ (ജന. സെക്ര.), ഷഹീന്‍ തൊണ്ടിയിൽ (ട്രഷ.), കെ.പി. സഫറുല്ല (ചാരിറ്റി കണ്‍വീനര്‍), അനീഷ്‌ (ചീഫ് കോഓഡിനേറ്റര്‍), നൗഷാദ് കണ്ണന്‍കടവ്, ഷംനാദ് കാപ്പാട് (വൈസ് പ്രസി.), സജ്ജാദ് ഊരള്ളൂർ, ഫാറൂഖ് (ജോ. സെക്ര.), അസീം ഹിബ, അരുണ്‍ലാല്‍ ഊരള്ളൂർ (ജോ. ചാരിറ്റി കണ്‍വീനര്‍മാർ), മുബാറക്, യാസിര്‍ (ജോ. കോഓഡിനേറ്റര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. എക്സി. അംഗങ്ങള്‍ ഗിരീഷ്‌ കുമാര്‍, സമീര്‍ ബാഫഖി, ഫൈസല്‍ കൊയിലാണ്ടി, മൂനിസ് മൂടാടി, പി.എം. ഷൗക്കത്ത് അലി, റാഷിദ്‌ ദയ, സയീദ്‌ അബ്ദുല്‍ റഹ്മാന്‍ ജിഫ്റി എന്നിവരാണ്. റിയാദ് ചാപ്റ്റർ വാർഷികാഘോഷം മേയ് ആദ്യവാരം 'സിത്താരം' എന്ന പേരിൽ സംഘടിപ്പിക്കാൻ തീരുമാനമായി. പ്രശസ്ത പിന്നണിഗായിക സിത്താര കൃഷ്ണകുമാർ നയിക്കുന്ന ഗാനമേള പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും എന്ന് ചെയര്‍മാന്‍ അറിയിച്ചു.

Tags:    
News Summary - Global Community Koyilandikuttam is the new leader of the Riyadh Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.