റിയാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 72ാമത് രക്തസാക്ഷി ദിനം ‘രാഷ്ട്ര പുനരർപ് പണ’ ദിനമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആചരിച്ചു. ഗാന്ധിയൻ ദർശനങ്ങൾക്ക് ഏറ െ പ്രാധാന്യമുള്ള കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് പരിപാടിയിൽ പെ ങ്കടുത്തവർ പറഞ്ഞു.
വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനാധിപത്യവും മതേതരത്വവും മുറുകെ പിടിച്ചു മുന്നോട്ടു പോകാൻ ജനാധിപത്യ വിശ്വാസികൾ തയാറാവണമെന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവിെൻറ കാഴ്ചപ്പാടുകൾക്ക് വിപരീതമായ സംഭവങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഗാന്ധിഘാതകരെ ഒരു മടിയും കൂടാതെ ന്യായീകരിക്കാൻ ഉത്തരവാദപ്പെട്ടവർ മുന്നോട്ടുവരുന്നത് ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്.
രാജ്യത്തെ മതത്തിെൻറയും ജാതിയുടെയും പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അൽമദീന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പളയുടെ നേതൃത്വത്തിൽ ദേശീയ പുനരർപ്പണ പ്രതിജ്ഞയെടുത്തു. ജനറൽ സെക്രട്ടറി സജി കായംകുളം പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്നു, ഷംനാദ് കരുനാഗപ്പള്ളി, ശുകൂർ ആലുവ, ബാലു കുട്ടൻ, സകീർ ധാനത്ത്, സജീർ പൂന്തുറ, സുരേഷ് ശങ്കർ, ജമാൽ എരഞ്ഞിമാവ്, രാജൻ കാരിച്ചാൽ, അമീർ പട്ടണത്ത്, എം.ടി. ഹർഷാദ്, ജയൻ കൊടുങ്ങലൂർ, നാസർ വലപ്പാട്, റഫീഖ് പട്ടാമ്പി, അൻസാർ വാഴക്കാട്, ലോറൻസ് തൃശൂർ, തങ്കച്ചൻ വർഗീസ്, അൻസാർ എറണാകുളം, ജെറിൻ കൊല്ലം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.