ഹൂ​തി​ക​ളെ ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്ക​ണം - ജി.​സി.​സി മ​ന്ത്രി​ത​ല​യോ​ഗം

റി​യാ​ദ്: ഹൂ​തി സം​ഘ​ട​ന​യെ ഒ​രു ഭീ​ക​ര സം​ഘ​ട​ന​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ, സ​മാ​ധാ​നം, വി​ക​സ​നം, സ​മൃ​ദ്ധി എ​ന്നി​വ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളോ​ട് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം പെ​രു​മാ​റു​ന്ന​തു​പോ​ലെ അ​വ​രോ​ടും പെ​രു​മാ​റ​ണ​മെ​ന്നും ജി.​സി.​സി മ​ന്ത്രി​ത​ല​യോ​ഗം​ആ​വ​ശ്യ​പ്പെ​ട്ടു. മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ഹൂ​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന എ​ല്ലാ​വി​ധ പി​ന്തു​ണ​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മ​നാ​മ​യി​ൽ ന​ട​ന്ന ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ന്റെ (ജി.​സി.​സി) മ​ന്ത്രി​ത​ല യോ​ഗ​ത്തി​ന്റെ അ​ന്തി​മ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

മ​നാ​മ​യി​ൽ ചേ​ർ​ന്ന ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ന്റെ മ​ന്ത്രി​ത​ല​യോ​ഗം

കൗ​ൺ​സി​ലി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും സൗ​ദി​ക്ക് പൂ​ർ​ണ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും സൗ​ദി​ക്കൊ​പ്പം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. സൗ​ദി​യു​ടെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​ര​ക്ഷ​യും താ​ല്പ​ര്യ​ങ്ങ​ളും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും കൗ​ൺ​സി​ൽ പി​ന്തു​ണ അ​റി​യി​ച്ചു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ അ​വി​ഭാ​ജ്യ​മാ​ണെ​ന്നും ഒ​രു അം​ഗ​രാ​ജ്യ​ത്തി​ന് നേ​രെ ഉ​ണ്ടാ​കു​ന്ന ഏ​ത് ആ​ക്ര​മ​ണ​വും കൗ​ൺ​സി​ലി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും യോ​ഗം ഊ​ന്നി​പ്പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ ഗു​രു​ത​ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ മ​ന്ത്രി​ത​ല യോ​ഗം ച​ർ​ച്ച ചെ​യ്യു​ക​യും സൗ​ദി​ക്ക് നേ​രെ ഹൂ​തി ഭീ​ക​ര സം​ഘ​ട​ന ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ ക​ടു​ത്ത ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ക​യും ചെ​യ്തു. ഇ​രു​ഹ​റ​മു​ക​ളെ​യും അ​വ​ക്ക് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ, സി​വി​ലി​യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​യ ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ സി​വി​ലി​യ​ൻ​മാ​രു​ടെ മ​ര​ണ​ത്തി​നും പ​രി​ക്കു​ക​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ കൗ​ൺ​സി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ക​രാ​ർ ആ​ർ​ട്ടി​ക്ക​ൾ 51 പ്ര​കാ​രം വ്യ​ക്തി​ഗ​ത​മാ​യും കൂ​ട്ടാ​യും സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ മൗ​ലി​കാ​വ​കാ​ശം കൗ​ൺ​സി​ൽ രാ​ജ്യ​ങ്ങ​ൾ നി​ല​നി​ർ​ത്തു​​മെ​ന്നും പൗ​ര​ന്മാ​രു​ടെ​യും നി​വാ​സി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും പ​ര​മാ​ധി​കാ​ര​വും സു​ര​ക്ഷ​യും സ്ഥി​ര​ത​യും താ​ല്പ​ര്യ​ങ്ങ​ളും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും യോ​ഗം ഊ​ന്നി​പ്പ​റ​ഞ്ഞു. ചെ​ങ്ക​ട​ലി​ലെ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മേ​യം ഉ​ൾ​പ്പെ​ടെ യ​മ​നെ​യും ഹൂ​തി ക​ലാ​പ​ത്തെ​യും സം​ബ​ന്ധി​ച്ച് യു.​എ​ൻ. ര​ക്ഷാ​സ​മി​തി പു​റ​പ്പെ​ടു​വി​ച്ച പ്ര​മേ​ഹ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നും മ​ന്ത്രി​ത​ല യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.

ഹൂ​തി തീ​വ്ര​വാ​ദ സം​ഘ​ട​ന​ക്ക് മേ​ലു​ള്ള ആ​യു​ധ വി​ല​ക്ക് ഈ ​പ്ര​മേ​യ​ങ്ങ​ളി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ള്ള​തു​പോ​ലെ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഐ​ക്യ രാ​ഷ്ട്ര സ​ഭ​യോ​ടും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ലെ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും ര​ക്ഷാ​സ​മി​തി​യു​ടെ പ്ര​മേ​ഹ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും പ്ര​ത്യേ​കി​ച്ചും സ്ഥി​രാം​ഗ​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ളോ​ടും യു.​എ​ൻ ര​ക്ഷാ​സ​മി​തി​യോ​ടും കൗ​ൺ​സി​ൽ ആ​ഹ്വാ​നം ചെ​യ്തു.

സ​മു​ദ്ര, വ്യോ​മ നാ​വി​ഗേ​ഷ​ൻ സ്വാ​ത​ന്ത്ര്യ​ത്തെ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് അ​തീ​ത​മാ​യ ഒ​രു അ​ന്താ​രാ​ഷ്ട്ര പൊ​തു താ​ൽ​പ്പ​ര്യ​മാ​യി ക​ണ്ട് കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2026 ഒ​ക്ടോ​ബ​ർ 15-ന് ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി സ​മ​വാ​യ​ത്തി​ലൂ​ടെ അം​ഗീ​ക​രി​ച്ച പ്ര​സി​ഡ​ൻ​ഷ്യ​ൽ പ്ര​സ്താ​വ​ന​യെ കൗ​ൺ​സി​ൽ സ്വാ​ഗ​തം ചെ​യ്തു.

ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ മ​ന്ത്രി​ത​ല കൗ​ൺ​സി​ൽ അ​പ​ല​പി​ച്ചു. ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും അ​വ​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും ഇ​റാ​നാ​ണ് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​യെ​ന്ന് കൗ​ൺ​സി​ൽ കു​റ്റ​പ്പെ​ടു​ത്തി. 

Tags:    
News Summary - GCC Ministerial Meeting Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.