ഗാന്ധിജിയുടെ ഓർമ പോലും സംഘ്​ പരിവാറിനെ ഭയപ്പെടുത്തുന്നു -ഒ.െഎ.സി.സി

ജിദ്ദ: ഗാന്ധിജിയുടെ സ്മരണ പോലും സംഘ് ​പരിവാറിനെ വേട്ടയാടുന്നു​െവന്നതി​​െൻറ ഉദാഹരണമാണ് പ്രതീകാത്മകമായി വെടിയുതിർക്കാൻ ​േപ്രരിപ്പിക്കുന്നതെന്ന്​ ഒ.ഐ.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്​മരണയോഗം അഭിപ്രായപ്പെട്ടു. ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഹാഷിം കോഴിക്കോട് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ഐ.ടി സെൽ അംഗം ഇഖ്​ബാൽ പൊക്കുന്ന്​ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, അബ്്ദുൽ മജീദ് നഹ, സാകിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, നാസിമുദ്ദീൻ മണനാക്, അലി തേക്കുതോട്, മജീദ് മുത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു. അബൂബക്കർ ചെറൂപ്പ സ്വാഗതവും ഷിനോയ് കടലുണ്ടി നന്ദിയും പറഞ്ഞു.

Tags:    
News Summary - gandhiji memory-soudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.