Posted On
date_range Updated On
date_range ഇഫ്താർ സമയത്ത് ജിദ്ദയിൽ പേ പാർക്കിങ് സൗജന്യം
ജിദ്ദ: റമദാനിലെ ഇഫ്താർ സമയത്ത് ജിദ്ദ നഗരസഭക്ക് കീഴിലുള്ള വാഹന പേ പാർക്കിങ് സൗജന്യമായിരിക്കും. റമദാനിലെ പേ പാർക്കിങ് സമയം പുനഃക്രമീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നഗരസഭ പുറത്തിറക്കി. വൈകീട്ട് ആറ് മുതൽ രാത്രി ഒമ്പത് വരെയാണ് സൗജന്യ പാർക്കിങ് അനുവദിക്കുക.
പുലർച്ചെ മൂന്ന് മുതൽ രാവിലെ ഒമ്പത് വരെയും പാർക്കിങ് സൗജന്യമായിരിക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെയും രാത്രി ഒമ്പത് മുതൽ പുലർച്ചെ മൂന്ന് വരെയുമാണ് പാർക്കിങ് ഫീ അടക്കേണ്ടത്. മണിക്കൂറിന് മൂന്ന് റിയാലും വാറ്റുമാണ് ഫീ. വെള്ളിയാഴ്ച പൂർണമായും പാർക്കിങ് ഫീ സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.