റിയാദ്: സൗദിയിലെ ഗ്രേഡ് 11, 12 വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു.പരീക്ഷാകാലം അടുത്തുവരുമ്പോൾ പല കുട്ടികളും സമ്മർദം, മാനസിക ക്ഷീണം, ആശയക്കുഴപ്പം എന്നിവ അനുഭവിക്കുന്നുണ്ടാകും. ഇത് മനസ്സിലാക്കി, മാനസിക ആരോഗ്യവും പരീക്ഷ സമ്മർദ നിയന്ത്രണവും എന്ന വിഷയത്തിലാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ ഓൺലൈൻ വെബിനാർ ജനുവരി നാലിന് വൈകീട്ട് ആറിന് സംഘടിപ്പിക്കുന്നത്.
ചീഫ് കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ഡോ. നാസിയ കുന്നുമ്മൽ വെബിനാർ നയിക്കും. പരീക്ഷാ സമ്മർദം എങ്ങനെ കൈകാര്യം ചെയ്യാം, മാനസിക ശക്തിയും ആത്മവിശ്വാസവും വളർത്താം, പരീക്ഷ സമയത്ത് ശ്രദ്ധ നിലനിർത്താം, സ്കൂൾ കഴിഞ്ഞുള്ള ജീവിത തീരുമാനങ്ങൾ വ്യക്തതയോടെ എടുക്കാം എന്നീ കാര്യങ്ങളിലാണ് സെമിനാർ.
രജിസ്ട്രേഷൻ ലിങ്ക്: https://us06web.zoom.us/meeting/register/b4mptVY-TE2xLW9pr8Z4EQ. ഏതെങ്കിലും സംശയങ്ങളോ സഹായമോ ആവശ്യമുണ്ടെങ്കിൽ +966560464930 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.