ഷൗക്കത്ത് കാളികാവ്
(പ്രസി), ജിഹാദ് താജുദ്ദീൻ കൊല്ലം (സെക്ര)
റിയാദ്: റിയാദ് ഇസ്ലാഹി സെേൻറഴ്സ് കോഓഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വാദി ലബൻ - ബദീഅ ഇസ്ലാഹി സെന്ററിെൻറ 2025-27 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഞ്ച് അംഗങ്ങളടങ്ങിയ സെക്രട്ടേറിയറ്റും ഒമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപവത്കരിച്ചു. ഷൗക്കത്ത് കാളികാവ് (പ്രസി), ജിഹാദ് താജുദ്ദീൻ കൊല്ലം (സെക്ര), മുഹമ്മദ് സുഹൈൽ (ട്രഷറർ) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു. വിവിധ വിങ്ങുകളുടെ ഭാരവാഹികളായി സൽമാൻ അലി (ക്യൂ.എച്ച്.എല്‍.സി), ഹുസ്നി പുളിക്കൽ (ദഅവ-നിച്ച് ഓഫ് ട്രൂത്ത്), അബ്ദുൽ ഹമീദ് വേങ്ങര (പുണ്യം), അഫീഫ് ഷൗക്കത്ത്, മുബാറക് അബ്ദുൽ ഹമീദ് (ക്രിയേറ്റീവ് ഫോറം), റഈസ് (യൂത്ത് വിങ്) എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.