ജിദ്ദ: ഫ്രാൻസുമായി സൗദി അറേബ്യ വിപുലമായ സൈനിക സഹകരണ കരാർ ഒപ്പുവെച്ചു. സൗദി അറേബ്യ സന്ദർശിക്കുന്ന ഫ്രഞ്ച് സായുധസേന വകുപ്പ് മന്ത്രി ഫ്ലോറൻസ് ബാർലിയും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമാണ് കരാറിൽ ഒപ്പുവെച്ചത്. ജിദ്ദയിൽ നടന്ന യോഗത്തിൽ ഇരുപക്ഷവും ഉഭയകക്ഷി ബന്ധവും പ്രതിരോധ മേഖലയിലെ സഹകരണവും മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ചർച്ച ചെയ്തു.
സൗദി പ്രതിരോധ വകുപ്പ് സഹമന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽഅയ്ശ്, മിലിറ്ററി ചീഫ് ഒാഫ് സ്റ്റാഫ് ജന. ഫയ്യാദ് ബിൻ ഹമദ് അൽറുവൈലി, പ്രതിരോധ മന്ത്രിയുടെ ഒാഫീസ് ഡയറക്ടർ ജനറൽ ഡോ. ഹിശാം ആലുശൈഖ്, പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ് മേജർ ജനറൽ തലാൽ അൽ ഉതൈബി, ഫ്രാൻസിലെ സൗദി മിലിറ്ററി അറ്റാഷെ ബ്രിഗേഡിയർ വലീദ് സെയ്ഫ് എന്നിവരും ഫ്രഞ്ച് പ്രതിനിധികളും യോഗത്തിൽ പെങ്കടുത്തു. ഫ്ലോറൻസ് ബാർലി കഴിഞ്ഞ ദിവസം സൽമാൻ രാജാവിനെയും സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.