ഫോർമുല വൺ യോഗ്യത റൗണ്ടിലും മുന്നിലായ ഹാമിൽട്ടൺ
ജിദ്ദ: കോർഷിണിൽ നടന്നുവരുന്ന ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സ് അന്താരാഷ്ട്ര കാറോട്ട മത്സരത്തിെൻറ യോഗ്യത റൗണ്ട് സമാപിച്ചപ്പോൾ ബ്രിട്ടീഷ് മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടൺ ഒന്നാംസ്ഥാനത്തെത്തി. ഞായറാഴ്ച രാത്രി നടക്കുന്ന സമാപന റൗണ്ടിെൻറ മുന്നോടിയായാണ് യോഗ്യത മത്സരം നടന്നത്. പരീക്ഷണ റൗണ്ടുകളിലും ഹാമിൽട്ടൺ തന്നെയാണ് ഏറ്റവും വേഗമേറിയ താരം. യോഗ്യത റൗണ്ടിൽ 1.27.511 മിനിറ്റിനുള്ളിൽ മികച്ച ലാപ്പ് നേടിയാണ് ഹാമിൽട്ടൺ ഫിൻലൻഡ് സഹതാരം വലേരി ബോട്ടാസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയത്.
1.27.622 മിനിറ്റ് വേഗത രേഖപ്പെടുത്തിയ ഫിൻലൻഡ് താരം രണ്ടാം സ്ഥാനത്തെത്തി. 0.111 സെക്കൻഡ് വ്യത്യാസത്തിലാണ് ഹാമിൽട്ടൻ ഫിൻലൻഡ് താരത്തെ മറികടന്നത്. റെഡ് ബുൾ ടീമിനെ നയിക്കുന്ന ഡച്ച് ഡ്രൈവറായ മാക്സ് വെർസ്റ്റാപ്പന് മൂന്നാം സ്ഥാനത്ത്. 1.27.653 മിനിറ്റ് വേഗതയാണ് വെർസ്റ്റാപ്പൻ രേഖപ്പെടുത്തിയത്. അവസാനശ്രമത്തിലും വെർസ്റ്റാപ്പൻ ഹാമിൽട്ടണേക്കാൾ വേഗത്തിലായിരുെന്നങ്കിലും ട്രാക്കിെൻറ അവസാനഭാഗത്തെ മതിലിൽ തട്ടിയതിനാൽ മുന്നിലെത്താനായില്ല. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 1.28.054 മിനിറ്റ് സമയമെടുത്ത ചാൾസ് ലെക്ലർക്കിനാണ് നാലാം സ്ഥാനം. യോഗ്യത മത്സരത്തിൽ നേടിയ വേഗതക്കനുസരിച്ച് ഡ്രൈവർമാരെ തരംതിരിക്കും. ഇവരാണ് കിരീടത്തിനു വേണ്ടിയുള്ള അവസാന റൗണ്ടിൽ മാറ്റുരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.