യാംബുവിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

യാംബു: മുൻ പ്രവാസിയും മലപ്പുറം ചെറുകുളമ്പ് സ്വദേശിയുമായ വെട്ടുകാട്ട് കുണ്ടിൽ കുഞ്ഞിമൊയ്‌ദീൻ (55) നാട്ടിൽ നിര്യാതനായി. സൗദി യാംബു ടൗൺ അബൂബക്കർ മസ്‌ജിദിന് എതിർവശമുള്ള 'സലൂൻ മിഹാലിഫി' ൽ നാലു വർഷത്തോളം ജോലി ചെയ്‌തിരുന്ന മൊയ്‌ദീൻ 2011ൽ പ്രവാസം മതിയാക്കി മടങ്ങിയിരുന്നു.

ചട്ടിപ്പറമ്പിൽ സഹോദരൻ ഹംസയോടൊപ്പം സലൂൺ നടത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യംമൂലം ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടയിലാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്.

പിതാവ്: പരേതനായ വെട്ടുകാട്ട് കുണ്ടിൽ ഒസ്സാൻ ബാപ്പു. മാതാവ്: പരേതയായ നഫീസ. ഭാര്യ: റദീന. മക്കൾ: ഫാസിൽ, ഫായിദ. സാഹോദരങ്ങൾ: ഹംസ, അബ്ദുൽ അസീസ്, പരേതനായ അലവി, കദിയ്യകുട്ടി, സൈനബ, പരേതയായ പാത്തുമ്മ. 

Tags:    
News Summary - former pravasi of Yambu passed away in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.