യാംബുവിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

യാംബു: പതിറ്റാണ്ടുകളോളം യാംബുവിൽ പ്രവാസിയായിരുന്ന മലപ്പുറം തേഞ്ഞിപ്പലം പാണമ്പ്രയിലെ തോട്ടത്തിൽ കുഞ്ഞിമൊയ്‌ദീൻ കുട്ടി ഹാജി (72) നാട്ടിൽ നിര്യാതനായി. യാംബുവിൽ നീണ്ട വർഷങ്ങൾ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം വർഷങ്ങൾക്ക് മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു.

സാമൂഹിക സന്നദ്ധ സേവനരംഗത്ത് യാംബുവിലും നാട്ടിലും സജീവമായിരുന്നു. തേഞ്ഞിപ്പലം പഞ്ചായത്ത് അഞ്ചാം വാർഡ് മുസ്‌ലിംലീഗ് മുൻ പ്രസിഡന്റും പാണമ്പ്ര മഹല്ല് കമ്മിറ്റിയംഗവുമായിരുന്നു. നാട്ടിൽ അറബി ഭാഷ സമരത്തിൽ മുൻ നിരയിൽ പങ്കെടുത്ത വ്യക്തി കൂടിയാണ്.

കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി, സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) എന്നിവയുടെ സെക്രട്ടറിയേറ്റ് അംഗമായ യാംബുവിലുള്ള മുഹമ്മദ് ഹനീഫ (സോയ)യുടെ പിതാവാണ് ഇദ്ദേഹം. ഭാര്യ: സൈനബ. മറ്റു മക്കൾ: മുഹമ്മദ് ബഷീർ, സഫിയ നുസ്‌റത്ത്. മരുമക്കൾ: സൈദലവി ഫൈസി കൂനോർമാട്, ജുവൈരിയ ഉള്ളണം. 

Tags:    
News Summary - former expatriates of Yambu passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.