സൗദിയിൽ ഇനി വിദേശികൾക്കും നേരിട്ട് സ്വത്ത് വാങ്ങാം

ജിദ്ദ: സൗദിയിൽ വിദേശികൾക്ക് നേരിട്ട് സ്വത്ത് വാങ്ങാൻ അനുമതി ലഭിച്ചു. അബഷീർ മുഖേനയാണ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കേണ്ടത്. മൂന്ന് നിബന്ധനകളാണ് ഇത്തരത്തിൽ സ്വത്ത് വാങ്ങുന്നതിനായി വിദേശികൾക്ക് നിശ്ചയിച്ചിരിക്കുന്നത്.

സ്വത്ത് വാങ്ങാനുള്ള പെർമിറ്റ് എടുക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. പെർമിറ്റ് എടുക്കാനുള്ള രീതികൾ അബഷീറിൽ വിശദീകരിച്ചിട്ടുണ്ട്. സ്വത്ത് എടുക്കാനുദ്ദേശിക്കുന്നയാൾക്ക് കാലാവധിയുള്ളതും നിയമാനുസൃതവുമായ താമസരേഖ ഉണ്ടായിരിക്കണം.

വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ ഔദ്യോഗിക രേഖകൾ വേണം. ഒരാൾക്ക് ഒരേ സമയം ഒരു സ്വത്ത് മാത്രമേ വാങ്ങാൻ അനുമതിയുള്ളൂ. അത്തരം ആളുകൾക്ക് രാജ്യത്തിന്‍റെ മറ്റേതെങ്കിലും സ്ഥലങ്ങളിൽ സ്വന്തമായി ഭൂമിയോ കെട്ടിടങ്ങളോ ഉണ്ടെങ്കിൽ മറ്റൊന്ന് എടുക്കാൻ സാധിക്കില്ല. അബ്‌ഷീറിലെ 'എന്‍റെ സേവനം' എന്ന പുതിയ ടാബ് വഴിയാണ് അപേക്ഷ നൽകേണ്ടത്.

Tags:    
News Summary - foreigners can now buy property directly in Saudi Arabia,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.