പുതിയ സാഹിർ കമാറ
ജിദ്ദ: സൗദി അറേബ്യയിലെത്തുന്ന വിദേശ വാഹനങ്ങളും 'സാഹിർ' കാമറയുടെ നിരീക്ഷണത്തിലായിരിക്കും. ആഭ്യന്തര രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്കൊപ്പം വിദേശവാഹനങ്ങളുടെയും നമ്പർപ്ലേറ്റുകൾ ഓട്ടോമാറ്റിക് മോണിറ്ററിങ് സിസ്റ്റം (സാഹിർ) നിരീക്ഷിക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ് വ്യക്തമക്കി.
'നിങ്ങളുടെ സുരക്ഷക്കും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷക്കും' രാജ്യത്തിലെ ട്രാഫിക് നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ട്രാഫിക് വകുപ്പ് ട്വിറ്ററിൽ കുറിച്ചു. സൗദി ഇതര നമ്പർപ്ലേറ്റുകളുള്ള വാഹനങ്ങളും ഓട്ടോമാറ്റിക് മോണിറ്ററിങ് സിസ്റ്റം നിരീക്ഷിക്കുന്നുണ്ട്. ട്രാഫിക് ലംഘനങ്ങൾക്ക് വിധേയമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ട്രാഫിക് വകുപ്പ് ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.