വിദേശ ഡ്രൈവര്‍മാരുടെ നിയമനം കുത്തനെ ഇടിയുന്നതായി റിപ്പോർട്ട്​

റിയാദ്​: സൗദിയിൽ  വിദേശ ഡ്രൈവര്‍മാരുടെ നിയമനം കുത്തനെ ഇടിയുന്നതായി സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറോടെ ഹൗസ് ഡ്രൈവര്‍മാരുടെയും ടാക്സി ഡ്രൈവര്‍മാരുടെയും എണ്ണം 40 ശതമാനം കുറയും. ജൂണിലാണ് വനിതകള്‍ക്ക് വാഹനം ഒാടിക്കാനുള്ള അവസരം.  പത്ത് ലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരുണ്ട് സൗദിയില്‍. ഇതില്‍ രണ്ട് ലക്ഷത്തോളം പേര്‍ ഹൗസ് ഡ്രൈവര്‍മാരാണ്. 
വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി പ്രഖ്യാപിച്ചതോടെയാണ് വിദേശ ഡ്രൈവര്‍മാരുടെ നിയമത്തില്‍ ഇടിവുണ്ടായത്. ജൂണ്‍ 24 മുതലാണ് വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ച് തുടങ്ങുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനമാണ് നിയമനം കുറഞ്ഞത്​. ഡിസംബറോടെ നിയമനം 40 ശതമാനം കുറയുമെന്നാണ് സാമ്പത്തിക മാധ്യമങ്ങളുടെ കണക്ക്. ഒരു ഹൗസ് ഡ്രൈവര്‍ക്ക് താമസവും ഭക്ഷണവും ശമ്പളവും ഉള്‍പ്പെടെ 5000 റിയാലാണ് പ്രതിമാസം സ്വദേശികള്‍ ചെലവഴിച്ചിരുന്നത്. ഡിമാൻറ്​ കുറഞ്ഞതോടെ ഇത് 4500 റിയാലായി കുറഞ്ഞതായും റിക്രൂട്ടിങ് ഏജന്‍സികള്‍ പറയുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ച സാഹചര്യത്തില്‍ വനിത ടാക്സിയും നിലവില്‍ വരും. 

1000 സ്വദേശി വനിതകള്‍ക്ക് ടാകിസി, ഡ്രൈവിങ് പരിശീലനത്തിന് ‘കരീം’ അടക്കമുള്ള കമ്പനികള്‍ ഒപ്പു വെച്ചിട്ടുണ്ട്. ഈ സാഹര്യത്തില്‍ വിദേശ റിക്രൂട്ടിങ് ഇനിയും കുറയാനാണ് സാധ്യത. വനിതകള്‍ക്ക് മാത്രമായി വനിതകളുടെ ടാക്സി സേവനവും വരുന്നുണ്ട്. നിലവില്‍ കരീം ടാക്സിയുടെ സേവനം ഉപയോഗപ്പെടുത്തുന്നതില്‍ 70 ശതമാനവും സ്ത്രീകളാണെന്നാണ് കണക്ക്. വനിത ടാക്സി വരുന്നതോടെ ഈ മേഖലയില്‍ സ്വദേശി വനിതകള്‍ക്ക് തൊഴിലേറും. വിദേശികളുടെ സാധ്യതയും കുറയും.

Tags:    
News Summary - foreign Drivers Saudi Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.