Posted On
date_range Updated On
date_range യാംബുവിൽ ഫുട്ബാൾ ടൂർണമെന്റ് ഇന്ന്
യാംബു: യുനീക് എഫ്.സി യാംബു സംഘടിപ്പിക്കുന്ന ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വ്യാഴാഴ്ച യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. രാത്രി 11ന് ആരംഭിക്കുന്ന മത്സരത്തിൽ യാംബുവിലും പരിസരപ്രദേശങ്ങളിൽനിന്നുമുള്ള എട്ടു ടീമുകൾ മാറ്റുരക്കും.
എച്ച്.എം.ആർ കോൺട്രാക്ടിങ് കമ്പനി വിന്നേഴ്സ് പ്രൈസ് മണിക്കും തൗഫീഖ് ബഖാല റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടി നടക്കുന്ന യാംബു പ്രവാസികളുടെ ഫുട്ബാൾ മാമാങ്കം കാണാൻ ധാരാളം പേർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മിറ്റി കൺവീനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.