ഏകദിന ഫുട്​ബാൾ  ടൂർണമെൻറ്​ സംഘടിപ്പിച്ചു

ഹഫർ അൽബാതിൻ: പ്രളയബാധിതർക്ക്​ ദുരിതാശ്വാസനിധി സ്വരൂപിക്കാൻ  ഹഫർ അൽ ബാതിൻ  കെ.എം.സി.സി ഏകദിന ഫുട്ബോൾ ടൂർണമ​​െൻറ്​ സംഘടിപ്പിച്ചു.    നലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മാസ് ഹഫറിനെ പരാജയപ്പെടുത്തി ഹഫർ സ്​റ്റോം ജേതാക്കളായി. പ്രമുഖ ടീമുകളായ ശബാബ് യുനൈറ്റഡ് റിയാദ്, പാസ്‌ക് ഹഫർ,  മാസ് ഹഫർ, ഹഫർ സ്​റ്റോം, ഹിറ്റ് വണ്ടേഴ്സ് തുടങ്ങിയ ടീമുകൾ മാറ്റുരച്ചു. സെക്രട്ടറി ബാബ മഞ്ചേശ്വരം ട്രെഷറർ സിദീഖ് അല എന്നിവർ ട്രോഫികൾ വിതരണം ചെയ്​തു. കെ.എം.സി.സി നേതാക്കളായ, അഷ്‌റഫ് ചിലവിൽ, അഷ്‌റഫ് അല,  യൂത്ത് വിങ് നേതാക്കളായ ഇർഫാൻ, അഫ്സൽ, നൗഷാദ്  എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - football tournament-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.