ഫ്രൈഡേ ക്ലബ് ജിദ്ദ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിലെ കളിയിലെ കേമന്മാർക്ക് ട്രോഫികൾ വിതരണം ചെയ്തപ്പോൾ.
ജിദ്ദ: ജിദ്ദയിലെ തെക്കേപ്പുറത്തുകാരുടെ ഫുട്ബാൾ കൂട്ടായ്മയായ ഫ്രൈഡേ ക്ലബ് ജിദ്ദ സംഘടിപ്പിക്കുന്ന എട്ടാമത് ലൈഫ് ലൈൻ കപ്പിന് വേണ്ടിയുള്ള ഫുട്ബാൾ ടൂർണമെന്റിന് തുടക്കം. ബാഗ്ദാദിയയിലെ ചാമ്പ്യൻസ് അക്കാദമിയിൽ ആരംഭിച്ച ടൂർണമെന്റ് നാലാഴ്ച നീളും.
ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ കല്ലായി കൊമ്പൻസ് മുതലക്കുളം സ്ട്രൈക്കേഴ്സിനേയും, ടൗൺ ടീം കുറ്റിച്ചിറ ന്യൂ ബോയ്സ് ചെമ്മങ്ങാടിനേയും പരാജയപ്പെടുത്തി. കല്ലായി കൊമ്പൻസിന്റെ റിയാസും ടൗൺ ടീം കുറ്റിച്ചിറയുടെ ജാൻഫിഷാനും കളിയിലെ കേമന്മാരായി.
കൊമ്പൻസിന് വേണ്ടി അഹ്മദ് ലക്ക്മീൽ, ഇക്കു, യാസിദ് എന്നിവരും ടൗൺ ടീം കുറ്റിച്ചിറക്ക് വേണ്ടി വസീം, ജാൻ ഫിഷാൻ എന്നിവരും ഗോളുകൾ സ്കോർ ചെയ്തു. മുഖ്യാതിഥിയായ പി.പി ലക്ക്മീൽ, ഇ.വി അസീസ് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. എഫ്.സി.ജെ താരം മിഷാൽ കളികൾ നിയന്ത്രിച്ചു. സമദ്, ഇഞ്ചു, നിസ്വർ, ഫിറോസ് മാലിക്, യാസിദ്, ജരീർ എന്നിവർ ഗ്രൗണ്ട് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.