ഖമീസ് മുശൈത്ത്: അസീർ പ്രവാസി സംഘത്തിെൻറ ഫുട്്ബാൾ, വടംവലി മൽസരങ്ങൾ ബലിപെരുന്നാൾ രണ്ടും മൂന്നും ഈദ് ദിനങ്ങളിൽ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖമീസ് മുശൈത്ത് നാദി അൽദമക് സ്റ്റേഡിയത്തിൽ നടക്കുന്ന ദ്വിദിന കായികോത്സവങ്ങൾക്ക് രണ്ടാം പെരുന്നാൾ സായാഹ്നത്തിൽ തിരശീല ഉയരും.
ടൂർണമെൻറിെൻറ വിജയകരമായ നടത്തിപ്പിന് 101 അംഗ സ്വാഗത സംഘവും വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
സ്വാഗതസംഘം കൺവീനറായി മൻസൂർ മേപ്പാടിയെയും ചെയർമാനായി അബ്്ദുൽ വഹാബ് കരുനാഗപ്പള്ളിയെയും തെരഞ്ഞെടുത്തു. സന്തോഷ് സീതത്തോട് ആണ് വടംവലി ടൂർണമെൻറ് കൺവീനർ. റസാഖ്, ഷൗക്കത്തലി, ഫാറൂഖ്, താമരാക്ഷൻ എന്നിവർ വിവിധ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകും. ടീം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് 0505226760, 0502403243 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. വടംവലി മൽസരത്തിൽ പങ്കെടുക്കാനുള്ളവർ 0557710121 എന്ന നമ്പറിലും ബന്ധപ്പെടാം.
വാർത്താ സമ്മേളനത്തിൽ മൻസൂർ മേപ്പാടി, വഹാബ് കരുനാഗപ്പള്ളി, സുരേഷ് മാവേലിക്കര, സന്തോഷ് പുതിയങ്ങാടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.