സന്നാഹമത്സരത്തിൽ  പെറുവിനെതിരെ സൗദിക്ക്​ തോൽവി

ജിദ്ദ: ലോകകപ്പ്​ ഫുട്​ബാൾ സന്നാഹ മത്സരത്തിൽ പെറുവിനെതിരെ സൗദി അറേബ്യക്ക്​ വൻതോൽവി. എതിരില്ലാത്ത മൂന്നുഗോളിനാണ്​ ലാറ്റിൻ അമേരിക്കൻ ടീം സൗദിലെ തോൽപിച്ചത്​. ഒാസ്​​ട്രിയയിൽ നടന്ന മത്സരത്തിൽ പെറുവി​​​െൻറ സമ്പൂർണ ആധിപത്യമായിരുന്നു കണ്ടത്​. ആ​െ​ന്ദ്ര കാറില്ലോയാണ്​ ആദ്യ ​േഗാൾ നേടിയത്​. 20 ാം മിനിറ്റിൽ. 41ാം മിനിറ്റിലും 64ാം മിനിറ്റിലും ഗോൾ നേടി പൗലോ ഗ്യൂറേറോ പട്ടിക തികച്ചു. ഏഴു തവണ പെറു ടീം ഗോളി​േലക്ക്​ ഉന്നം വെച്ചപ്പോൾ സൗദിക്ക്​ ഒരുതവണ മാത്രമേ സാധിച്ചുള്ളു. ബാൾ പൊസഷനിൽ 51^49 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഗോളുകൾ മാത്രം സൗദിയിൽ നിന്ന്​ ഒഴിഞ്ഞുനിന്നു.

Tags:    
News Summary - football-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.