ജിദ്ദ: ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റിൽ അണ്ടർ 17 വിഭാഗത്തിലെ മത്സരത്തിൽ മുഹമ്മദ് റെമിൻ, റിദ്വാൻ, രോഹിത് എന്നിവർ നേടിയ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് സോക്കർ ഫ്രീക്സ് ടാലൻറ് ടീൻസിനെ പരാജയപ്പെടുത്തി. സോക്കർ ഫ്രീക്സിെൻറ റിദ്വാൻ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. തുല്യശക്തികളുടെ പോരാട്ടം കണ്ട സെക്കൻറ് ഡിവിഷൻ മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടി യുണൈറ്റഡ് സ്പോർട്സ് ക്ലബും റോയൽ ഫാൽക്കൺ എഫ്.സിയും സമനിലയിൽ പിരിഞ്ഞു. ഫലിലുദ്ദീൻ, മുഹമ്മദ് ഫാസിൽ എന്നിവർ റോയൽ ഫാൽക്കണ് വേണ്ടിയും ഷാഫി യുണൈറ്റഡിന് വേണ്ടിയും ഗോളുകൾ നേടി. രണ്ടാം ഗോൾ ഫാൽക്കൺ താരത്തിെൻറ സെൽഫ് ഗോളായിരുന്നു. റോയൽ ഫാൽക്കൺ താരം ഫലിലുദ്ധീൻ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് അർഹനായി.
സൂപ്പർ ലീഗിലെ ആവേശകരമായ പോരാട്ടത്തിൽ മത്സരത്തിെൻറ അവസാന നിമിഷം സിജാസ് നേടിയ ഏക ഗോളിന് ബ്ലാസ്്റ്റേഴ്്സ് എഫ്.സി ആതിഥേയരായ സഫയർ റെസ്റ്റോറൻറ് ബ്ലൂ സ്റ്റാറിനെ പരാജയപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ അക്ബറലി മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ലോറേൽ മാനേജർ ഫാസിൽ തിരൂർ, സൗദി ഗസറ്റ് സ്പോർട്സ് എഡിറ്റർ കെ. ഒ പോൾസൺ, സയ്ദ് ഇങ്ക് വാലി, മുൻ ടൈറ്റാനിയം താരം ഷൗക്കത്ത് പൂവത്താണി, ശരീഫ് സാംസങ്, ഷംസു ബ്ലൂ സ്റ്റാർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. കെ.ടി ഹൈദർ, സിഫ് സെക്രട്ടറി അൻവർ വല്ലാഞ്ചിറ എന്നിവർ ഡേ ടു ഡെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കണികൾക്കായി ഒരുക്കിയ സോണാഷ് ബമ്പർ പ്രൈസിെൻറ പ്രോത്സാഹന സമ്മാന നറുക്കെടുപ്പിലെ വിജയികൾക്ക് സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര, ഷഫീക് പട്ടാമ്പി എന്നിവർ സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.