യാമ്പു: 12ാമത് യാമ്പു പുഷ്പോത്സവം സമാപിച്ചു. ജിദ്ദ - യാമ്പു ഹൈവേ റോഡരികിലെ അൽ മുനാസബാത്ത് പാർക്കിൽ ഒരുക്കിയ പുഷ്പമേളയിൽ ഇത്തവണ അഭൂതപൂർവമായ ജനപ്രവാഹമായിരുന്നു. മേളയുടെ അവസാന ദിവസവും സന്ദർശകരുടെ തിരക്ക് കുറഞ്ഞില്ല. കഴിഞ്ഞ മാസം 25 ന് തീരേണ്ടിയിരുന്ന മേള സന്ദർശക ബാഹുല്യം കാരണം ഏപ്രിൽ ഏഴുവരെ നീട്ടുകയായിരുന്നു. കലാ സാംസ്‌കാരിക പരിപാടികൾ കൂടാതെ വിവിധ വിഷയങ്ങളിൽ ബോധവത്‌കരണ പരിപാടികളും മേളയിൽ സംഘാടകർ ഒരുക്കിയിരുന്നു. 15 ലക്ഷത്തിലധിം പേർ ഈ വർഷം പുഷ്പനഗരി സന്ദർശിച്ചതായി സംഘാടകർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മേളയുടെ സമാപന ദിവസങ്ങളിൽ അരങ്ങേറിയ വെടിക്കെട്ട് കാണികൾക്ക് നയനാനന്ദകരമായ കാഴ്‌ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.